കറ്റാർ വാഴ വീട്ടിൽ തഴച്ചു വളരുവാൻ ഈ പൊടികൈകൾ പ്രയോഗിക്കാം; ഇതറിയാതെ പോകരുത്

ആരോഗ്യ സംരക്ഷണത്തിനും, സൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ചെടിയാണ് കറ്റാർവാഴ. ചർമ്മത്തിലെ ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും, മുടികൊഴിച്ചിലിനും, സൂര്യതാപത്തിനുമെല്ലാം ഏറെ നല്ലതാണ് കറ്റാർവാഴ. കറ്റാർവാഴ ഉൽപ്പന്നങ്ങൾ നിരവധി ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കറ്റാർവാഴ എങ്ങനെയാണ് വളർത്തേണ്ടതെന്ന് നോക്കാം.

വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ കറ്റാർവാഴ വളർത്തിയെടുക്കാൻ സാധിക്കും. അതിനു കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഇത് നടാനായി. ഇൻഡോർ ആയിട്ട് നടുകയാണെങ്കിൽ കുറച്ചു വെളിച്ചം കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. ഗ്രോബാഗിൽ നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ അതിലേക്ക് മണ്ണും, മണലും, കമ്പോസ്റ്റും ചേർത്ത് കൊടുക്കുക.

വെള്ളം കെട്ടി നിൽക്കാതിരിക്കാൻ വേണ്ടിയാണ് മണൽ ചേർത്ത് കൊടുക്കുന്നത്. ഇതിലേക്ക് കുറച്ചു മുട്ടത്തോട് പൊടിച്ചത് ചേർത്ത് കൊടുക്കാം. കമ്പോസ്റ്റിന് പകരം ചാണകപ്പൊടി ചേർത്തു കൊടുത്താലും മതി. നടീൽ മിശ്രിതം ചെടിച്ചട്ടിയിൽ നിറച്ച ശേഷം അതിലേക്ക് തൈ ഒരുപാട് താഴ്ത്തി നടാതെ വേര് മാത്രം താഴ്ന്ന രീതിയിൽ നട്ടുകൊടുക്കാം. ഇങ്ങനെ നട്ടു കൊടുക്കുമ്പോൾ തന്നെ വശങ്ങളിൽ നിന്നും പുതിയ തൈകൾ പൊട്ടിമുളച്ചു വരാൻ തുടങ്ങും.

നമ്മുടെ വീടുകളിൽ ടെറസിൽ കാണുന്ന പൂപ്പൽ കറ്റാർവാഴയ്ക്ക് വളരെ നല്ലൊരു വളമാണ്. ഒരു കപ്പ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി ഇട്ടിട്ട് തിളപ്പിച്ച ശേഷം തണുത്ത ശേഷം ഇത് ചെടിയിലേക്ക് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ കറ്റാർവാഴ നല്ല രീതിയിൽ തഴച്ചു വളരുന്നതാണ്.

Malayalam News Express