തുണികളിലെ കരിമ്പനും കറയും പോകാനായി കുക്കറിൽ ഒരു എളുപ്പ വഴി; ഇതിത്ര നാലും അറിഞ്ഞില്ലല്ലോ

തുണികളിൽ കരിമ്പനും കറയും ഒക്കെ പിടിച്ചു കഴിഞ്ഞാൽ വളരെയേറെ ബുദ്ധിമുട്ടാണ് അത് വൃത്തിയാക്കി എടുക്കാൻ. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ അത്തരം തുണികൾ കുക്കർ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം. ഇതിനായി വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ എടുക്കുക.

ഇതിലേക്ക് ഒരു വിമ്മിന്റെ ബാർ ചെറിയ കഷണങ്ങളായി കത്തി ഉപയോഗിച്ച് മുറിച്ചിട്ടു കൊടുക്കുക. അടുക്കള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുക്കർ ഇതിനുവേണ്ടി എടുക്കരുത്. ഇനി മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം നന്നായിട്ട് തിളപ്പിച്ച് എടുക്കണം. ഈ തിളപ്പിച്ച വെള്ളം കുക്കറിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇനി കുക്കറിലേക്ക് ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇത് നന്നായി പത വന്നു കഴിയുമ്പോൾ തുണികൾ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് വൃത്തിയാക്കാനുള്ള തുണികൾ ഇട്ട ശേഷം കുക്കറിനെ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതുവരെ കാത്തിരിക്കാം. പിന്നീട് കുക്കറിന്റെ ചൂട് എല്ലാം പോയി കഴിയുമ്പോൾ തുണികൾ പുറത്തേക്ക് എടുത്ത് നല്ലതുപോലെ ഉലച്ച് പച്ച വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്.

Malayalam News Express