October 30, 2020

ഫോട്ടോക്ക് താഴെയുള്ള കമന്റിനു അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അനുശ്രീടെ മറുപടി ഇതാ

പ്രമുഖ നടി അനുശ്രീ ലൈവിലൂടെ തൻറെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെയുള്ള കമന്റിനു അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നല്ല കിടിലൻ മറുപടി കൊടുത്തിരിക്കുന്നു.

നമുക്കറിയാം ലോഡ് കാലമായതുകൊണ്ട് തന്നെ പല പ്രമുഖ താരങ്ങളും അവരുടെ വീടുകളിൽ തന്നെ ഇരുന്നു ഓരോ കാര്യങ്ങൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്, അതുപോലെതന്നെ അനുശ്രീയും തന്റെ ചേട്ടൻറെ ഒപ്പമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഈ അടുത്തു പോസ്റ്റ് ചെയ്തിരുന്നു, അതായത് അനുശ്രീയുടെ തലയിൽ ക്രീം തേച്ചു കൊടുക്കുന്ന അവരുടെ ചേട്ടൻറെ ഫോട്ടോ ആയിരുന്നു പോസ്റ്റ് ചെയ്തത്.

പക്ഷേ പലരും ഇത് വളരെ നല്ലൊരു സ്നേഹബന്ധം ആയി കണക്കാക്കി എങ്കിലും മറ്റു ചിലർ ഇതു വളരെ വൃത്തികെട്ട രീതിയിൽ ആണ് നോക്കി കണ്ടത്, അതുകൊണ്ടുതന്നെ ആ പോസ്റ്റിനു താഴെയുള്ള കമൻറുകളും വളരെ മോശമായിരുന്നു. പക്ഷേ എന്ത് കാര്യവും വളരെ തന്റേടത്തോട് കൂടി നേരിടുന്ന ഒരു നടി തന്നെയാണ് അനുശ്രീ എന്ന് ഏവർക്കുമറിയാം, ആ ശീലം തന്നെ അവർ ഈ ഫോട്ടോക്ക് താഴെ കമൻറ് ചെയ്തവർക്ക് നേരെയും കാണിച്ചു.

ഇതിനെത്തുടർന്ന് പറയുവാൻ വേണ്ടി അനുശ്രീ ഒരു ലൈവ് വീഡിയോ ചെയ്തിരുന്നു, അതിൽ പൊട്ട രീതിയിൽ കമൻറ് ചെയ്തവരുടെ പേരും അവർ അയച്ച കമ്മെന്റുകളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു, ഒപ്പം അവർക്കുള്ള നല്ല ചുട്ട മറുപടി കൂടി അനുശ്രീ വളരെ തന്മയത്തത്തോടെ കൂടി തന്നെ കൊടുത്തു.

ഒരുപക്ഷേ ഇവരുടെയൊക്കെ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ലൈവിന്റെ ആവശ്യമില്ലായിരുന്നു എന്നും, സ്വന്തം അക്കൗണ്ടിലൂടെ അവർക്ക് മെസ്സേജ് അയക്കാൻ സാധിക്കുന്നില്ല എന്നത് കൊണ്ടുമാണ് ഇങ്ങനെയൊരു ലൈവ് വന്നത് എന്ന് അനുശ്രീ വ്യക്തമാക്കി.

ഡയമണ്ട് നെക്ലേസ് എന്ന സിനിമ മുതൽ നമ്മൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടി തന്നെയാണ് അനുശ്രീ, അതുകൊണ്ടുതന്നെ അവരുടെ അഭിനയമികവ് കൊണ്ടും എളിമ കൊണ്ടും ധാരാളം ആരാധകരെ അവർ വാരി കൂട്ടിയിട്ടുണ്ട്, അതുകൊണ്ടുതന്നെ ഇങ്ങനെയൊരു അസ്ലീലപെട്ട കമൻറുകൾ കാണുമ്പോൾ പലർക്കും അത് ആരോചകം തന്നെയാണ്. അതുകൊണ്ട് ഈ ലൈവിന് താഴെ അനുശ്രീക്ക് മുഴുവൻ സപ്പോർട്ട് ആയി പ്രേക്ഷകർ ഉണ്ടായിരുന്നു.

Leave a Reply