October 30, 2020

എ.പി.എൽ കാർഡിൽ നിന്ന് ബി.പി.എൽ കാർഡിലേക്ക് മാറാൻ ഇതൊക്കെ ചെയ്താൽ മതിയാകും.

എ.പി.എൽ കാർഡിൽ നിന്ന് ബി.പി.എൽ കാർഡിലേക്ക് മാറാൻ ഇതൊക്കെ ചെയ്താൽ മതിയാകും. നമുക്കറിയാം മഹാമാരിയുടെ ഭാഗമായി കേന്ദ്ര സർക്കാരിൽ നിന്നും കേരള സർക്കാരിൽ നിന്നും ധാരാളം ആനുകൂല്യങ്ങൾ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്നു, എന്നാൽ അതിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് മുൻഗണന വിഭാഗം ആയ എ.എ.വൈ കാർഡുള്ളവർക്കും ബി.പി.എൽ കാർഡുള്ളവർക്കും ആണ്. എന്നാൽ മുൻഗണനാ വിഭാഗത്തിൽ തന്നെ ഒരുപാട് പേര് ഈ ആനുകൂല്യങ്ങൾക്ക് അനർഹർ ഉണ്ടാകാം അതായത് തെറ്റായത് പറഞ്ഞു മുൻഗണനാ വിഭാഗത്തിലെ റേഷൻകാർഡ് വാങ്ങിയവർ ഉണ്ടാക്കാം അല്ലെങ്കിൽ മുൻപ് അർഹത ഉണ്ടായി പിന്നീട് നില മെച്ചപ്പെട്ടു അനർഹർ ആയവർ ഉണ്ടാകാം. അതേസമയം ബിപിഎൽന് തികച്ചു അർഹത ഉണ്ടായിട്ടു പോലും അത് പല കാരണങ്ങളാൽ ലഭിക്കാതെപോയ ആളുകളും ഉണ്ട് അങ്ങനെയൊക്കെ ഉള്ളവർക്ക് അത് എ.പി.എൽ സബ്സിഡിയോ നോൺ സബ്സിഡിയോ ആയിക്കോട്ടെ അവർക്കു ബി.പി.എൽലിലേക്കു മാറാൻ അവസരം ഉണ്ട്.

അതിനു വേണ്ടി ഒരു വെള്ളക്കടലാസിൽ അപേക്ഷ വയ്ക്കണം, ഈ അപേക്ഷയിൽ നിലവിൽ ഏതു കാർഡ് ആണ് എന്നും ഏതു കാർഡിലേക്ക് ആണ് മാറേണ്ടത് എന്നും, എന്ത് കാരണത്താലാണ് മാറ്റേണ്ടത് എന്നും, ഒപ്പം റേഷൻ കാർഡ് നമ്പർ തുടർന്നുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം, എന്നിട്ട് ഈ അപേക്ഷയോടൊപ്പം അപേക്ഷകൻറെ ആധാർ കാർഡിൻറെയും, റേഷൻ കാർഡിൻറെയും കോപ്പി കൊടുക്കണം.

പിന്നെ വാർഷിക വരുമാനം 25000 രൂപക്ക് താഴെ, 1000 സ്ക്വയർ ഫീറ്റ് താഴെയായിരിക്കണം വീട്, നാലുചക്ര വാഹനങ്ങൾ പാടുള്ളതല്ല എന്നൊക്കെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചുവേണം എ.പി.എൽ കാര്ഡില് നിന്ന് ബി.പി. എൽലേക്ക് മാറുവാൻ അപേക്ഷ വയ്ക്കേണ്ടത്, അല്ലാതെ ഇതെല്ലാം ഉണ്ടായിട്ട് ബി.പി.എൽ കാർഡിലേക്ക് മാത്രമെന്ന് കരുതരുത്.

ഇനി ഈ അപേക്ഷ വയ്ക്കേണ്ടത് നിങ്ങളുടെ അടുത്തുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ ആണ്. എന്നിട്ട് എപ്പോഴാണോ ഏതെങ്കിലും ബിപിഎൽ ഉടമകൾ എ.പി.എൽ ആകുന്നത് അന്നേരം അവിടെ ബി.പി.എൽൽ ഒഴിവു വരുമ്പോൾ ആണ് ഈ അപേക്ഷകൾ പരിഗണിക്കാൻ പോകുന്നത്, അല്ലാതെ പെട്ടെന്ന് തന്നെ ഇത് പരിഗണിക്കുമെന്ന് കരുതേണ്ട. പിന്നെ ലോക്ക് ഡൗൺ സമയത്ത് ഈ അപേക്ഷ സ്വീകരിക്കുന്നത് അല്ല, ആയതിനാൽ ലോക്ക് ഡൗൺ ശേഷം മാത്രം അപേക്ഷ വെക്കുക.

Leave a Reply