May 19, 2022

അപ്പം, ഇഡലി, ദോശ മാവ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കുന്നത് ഇങ്ങനെയാണ്

കേരളീയരുടെ പ്രഭാതഭക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പലഹാരങ്ങളാണ് അപ്പവും ഇഡലിയും ദോശയും ഒക്കെ. പാകം ചെയ്തെടുക്കാനുള്ള എളുപ്പവും, സ്വാദിഷ്ടമായ ഭക്ഷണവും ആയതിനാൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവ ഉണ്ടാകുവാനുള്ള മാവ് എങ്ങിനെ കേടുകൂടാതെ സൂക്ഷിക്കാം, എങ്ങനെ ഇവ നല്ല സ്വാദിഷ്ടം ആകാം എന്നൊക്കെ പറഞ്ഞു തരികയാണ് അനുസ് കിച്ചൻ റെസിപ്പി.

 

അപ്പം ഉണ്ടാക്കുവാൻ ആയി ഇഡലി റൈസ് ഉപയോഗിക്കുന്നതാവും അനുയോജ്യം. എല്ലാ സൂപ്പർമാർക്കറ്റുകളിലും ഇവ ലഭ്യമാണ്. വെള്ളത്തിലിട്ട് നാലുമണിക്കൂറോളം ഇഡലി റൈസ് കുതിർത്തുവയ്ക്കുക. നാലു മണിക്കൂറിനു ശേഷം കുതിർന്ന അരി മിക്സിലേക്ക് അരയ്ക്കാനായി മാറ്റുക. ഇതിലേക്ക് 3 കപ്പ് അരിക്ക് ഒന്നരക്കപ്പ് തേങ്ങ ചിരകിയത് എന്നമട്ടിൽ തേങ്ങ ഇട്ടു കൊടുക്കുക.

 

ഇതിലേക്ക് അര ടേബിൾ സ്പൂൺ ഈസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം ഒന്നര ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു പിടി ചോറ് ഇട്ടുകൊടുക്കുക .ആവശ്യത്തിന് വെള്ളം മിക്സിലേക്ക് ഒഴിച്ചതിനു ശേഷം ഇവയെല്ലാം കൂടി ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിനുശേഷം എട്ടു മണിക്കൂറോളം അരച്ച മാവ് പുളിക്കുവാൻ ആയി അടച്ചു മാറ്റി വയ്ക്കുക.

 

ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കുന്നത് ആയിട്ടുള്ള അരി നല്ലത് ഇഡലി റൈസ് തന്നെയാണ്. ഇഡലി റൈസ് വെള്ളത്തിലിട്ട ശേഷം അര ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഇവ നാലുമണിക്കൂറോളം കുതിരാൻ വെക്കുക. വേറെ ഒരു പാത്രത്തിൽ രണ്ട് കപ്പ് ഇഡലി റൈസിന് മുക്കാൽ കപ്പ് ഉഴുന്ന് എന്നമട്ടിൽ ഉഴുന്ന് എടുത്ത് നാലുമണിക്കൂറോളം വെള്ളത്തിലിട്ടു വെക്കുക. ദോശയാണ് ഉണ്ടാക്കുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അരക്കപ്പ് ഉഴുന്ന് ചേർത്താൽ മതിയാവും.

 

നാലുമണിക്കൂർ കുതിർത്തതിനു ശേഷം ഉഴുന്ന് എടുത്ത് മിക്സിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു പിടി ചോറ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം മിക്സിലേക്ക് ഒഴിച്ച് ഇവ രണ്ടും കൂടി നന്നായി അരച്ചെടുക്കുക. ശേഷം ഇഡലി റൈസ് നന്നായി വെള്ളം ആവശ്യത്തിന് ഒഴിച്ചു അരച്ചെടുക്കുക. അരച്ചെടുത്ത 2 മിശ്രിതവും കൂടി നന്നായി കൈകൊണ്ട് മിക്സ് ചെയ്തു കൊടുക്കുക. അരി അരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് തരി ഇട്ട് അരച്ചെടുക്കുന്ന പോലെ അരച്ചെടുക്കുക.

 

അരച്ചെടുത്ത അതിനുശേഷം ശേഷം ഉപ്പ് ഒന്നും ഇടാതെ പുളിക്കാനായി എട്ടു മണിക്കൂറോളം മറ്റൊരു പാത്രത്തിൽ അടച്ച് വെക്കുക. എട്ടു മണിക്കൂറിനു ശേഷം നോക്കിയാൽ ഇവ നന്നായി പുളിച്ചു വന്നതായി കാണാം. പുളിച്ചു വന്ന ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ദോശയോ ഇഡലിയോ അപ്പമോ ഉണ്ടാക്കാൻ നേരം ഫ്രിഡ്ജിൽ നിന്ന് അരച്ചുവെച്ചിരിക്കുന്ന മാവെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് പാകംചെയ്ത കഴിക്കാവുന്നതാണ്.