May 19, 2022

വീടിനുള്ളിലെ ശല്യക്കാരായ പല്ലികളെ എങ്ങനെ വേഗത്തിൽ തുരത്താം

നമ്മൾ എത്ര വീട് വൃത്തിയാക്കി ഇട്ടാലും കീടങ്ങളുടെ ശല്യം വീടിനുള്ളിൽ നിന്ന് ഒഴിവാക്കാൻ വലിയ പാടാണ്. പാറ്റ, പല്ലി, എട്ടുകാലി തുടങ്ങി നിരവധി ക്ഷുദ്ര ജീവികലാണ് പ്രധാനമായും നമ്മുടെ വീടിനുള്ളിൽ കാണപ്പെടുന്നത്. വീടിനുള്ളിൽ വളരുന്ന പല്ലി അറപ്പുളവാക്കുന്നതും വീടു മൊത്തത്തിൽ വൃത്തികേട് ആകുന്നതും ആയിട്ടുള്ള ഒരു ജീവിയാണ്. വീടിനുള്ളിൽ നിന്ന് പല്ലികളെ ചെറിയ പൊടി കൈകൊണ്ട് എങ്ങനെ തുരത്താം എന്നു പറഞ്ഞു തരികയാണ്.

 

പല്ലികളെ കൊന്നുകളയാൻ ഉള്ള മരുന്നല്ല നിർമ്മിക്കുവാൻ പോകുന്നത്. നിർമ്മിക്കാൻ പോകുന്ന മരുന്ന് പല്ലികളെ വീട്ടിൽനിന്ന് തുരത്തുവാനുള്ളതാണ്. ഇതിന് ആവശ്യമായ വേണ്ട സാധനങ്ങൾ പച്ചവെള്ളം, സബോള, ഡെറ്റോൾ, സിട്രിക് ആസിഡ് എന്നിവയാണ്. വളരെ കുറഞ്ഞ ചെലവിൽ നിർമ്മിക്കുവാൻ പറ്റുന്ന ഒരുതരം കീടനാശിനി ആണിവ. വീട്ടിൽ സാധാരണമായി ഉപയോഗിക്കുന്നതും വലിയ വില ഇല്ലാത്തതുമായ സാമഗ്രികൾ ഉപയോഗിച്ച് എങ്ങിനെ ഈ ലായനി തയ്യാറാക്കാം എന്ന് നോക്കാം.

 

ഇതിനായി ഉപയോഗിക്കുന്ന സബോള നന്നായി അരിഞ്ഞ് അതിന്റെ നീര് ആണ് ഉപയോഗിക്കേണ്ടത്. സിട്രിക് ആസിഡ് എല്ലാ സൂപ്പർമാർക്കറ്റുകളിലും, സാധാരണ സ്റ്റേഷനറി സ്റ്റോറുകളിലും എളുപ്പത്തിൽ ലഭിക്കുന്ന ഒരു വസ്തുവാണ്. ആദ്യം അരക്കപ്പ് വെള്ളം എടുത്തതിനുശേഷം ഒരു ഒന്നര സബോള അരിഞ്ഞ് അതിന്റെ നീരെടുത്ത് അരക്കപ്പ് വെള്ളത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് നമ്മൾ വീടൊക്കെ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഡെറ്റോൾ ലായിനി ഒരു ടേബിൾസ്പൂൺ ചേർക്കുക.

 

ഇതിലേക്ക് കടയിൽ നിന്ന് മേടിച്ച സിട്രിക് ആസിഡ് ഒരു ടേബിൾസ്പൂൺ എടുത്ത ശേഷം ലായിനിലേക്ക് ഒഴിച്ചുകൊടുക്കുക. ഇവയെല്ലാം ചേർന്ന് ഇന്ന് മിശ്രിതം നന്നായി ഇളക്കി കൊടുക്കാം. ഒരു അഞ്ചു മിനിറ്റ് റസ്റ്റിന് വെച്ചശേഷം ഈ മിശ്രിതം എടുത്തുനോക്കിയാൽ ഒരു ഗന്ധം പുറപ്പെടുവിക്കുന്നതായി കാണാം. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽലേക്ക് മാറ്റുക.

 

പല്ലികൾ വരാൻ സാധ്യതയുള്ള ജനലുകളുടെ ഇടയിലും ഭിത്തികളിലും ഒക്കെ ഇത് സ്പ്രേ ചെയ്തു കൊടുക്കുക. രൂക്ഷഗന്ധം ഉള്ളതിനാൽ പല്ലുകൾ ഇവിടെ നിന്ന് ഒഴിഞ്ഞു പോകും. ഒരു പ്രാവശ്യം മാത്രം സ്പ്രേ ചെയ്താൽ മതിയാവുകയില്ല. ദിവസേന രണ്ടുതവണയെങ്കിലും പല്ലുകൾ വരാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഇവ നന്നായി സ്പ്രേ ചെയ്ത് കൊടുക്കേണ്ടതാണ്. സ്പ്രേ ബോട്ടിൽ ഇല്ലെങ്കിൽ ഒരു ചെറിയ കോട്ടൻ പഞ്ഞി ഈ മിശ്രിതത്തിൽ മുക്കി പല്ലുകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം തേച്ചാലും മതിയാവും.