വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് കറ്റാർവാഴ. സൗന്ദര്യ വർദ്ധനവിന്, മുടി തഴച്ചു വളരാൻ, ശരീരത്തിലെ തൊലി പുറം മൃദുവാകാൻ തുടങ്ങി നിരവധി ഉപയോഗങ്ങളുള്ള ചെടിയാണിത്. വീടിന്റെ മുറ്റത്തോ വീടിനുള്ളിൽ ചെറിയ ചെടിച്ചട്ടിയിലോ കറ്റാർവാഴ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. കറ്റാർവാഴ എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നു പറഞ്ഞു തരികയാണ് ജേർണി ഓഫ് ലൈഫ്.
മേൽപ്പറഞ്ഞ പോലെ വീടിന്റെ പരിസരത്ത് നല്ല വെട്ടം കിട്ടുന്നടുത്തോ ചെടിച്ചട്ടിയിലോ കറ്റാർവാഴ നടാവുന്നതാണ്. കറ്റാർ വാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കറ്റാർവാഴ നടുന്ന മണ്ണ് നല്ല മൃദുവായിരിക്കണം. ചെടിചട്ടിയിൽ അല്ല നടന്നതെങ്കിൽ നടന്ന ഭാഗത്തെ മണ്ണ് നന്നായി കൊത്തി കിളച്ച് ഇളക്കിക്കൊടുക്കണം. ചെടിച്ചട്ടിയിൽ ആണെങ്കിൽ തരി കുറഞ്ഞ ഉറഞ്ഞു പോകാത്ത തരത്തിലുള്ള മണ്ണ് നടുന്നതിനായി ഉപയോഗിക്കാം. ഇത്തരത്തിൽ മൃദുവായ മണ്ണിൽ ഇവ നട്ടുവളർത്തിയാൽ വേഗത്തിൽ പുതിയ തൈകൾ ഇതിന്റെ പരിസരത്ത് ഉണ്ടാവും. ഇത്തരത്തിലുള്ള മണ്ണിന്റെ വേറൊരു പ്രത്യേകത കറ്റാർ വാഴ തഴച്ചു വളരും എന്നുള്ളതാണ്.
ഒരുപാട് വെള്ളം ആവശ്യമുള്ള ഒരു ചെടി അല്ല കറ്റാർവാഴ. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവയ്ക്ക് വെള്ളമൊഴിച്ചു കൊടുത്താൽ മതിയാവും. കറ്റാർവാഴ നന്നായി തഴച്ചു വളരാൻ ഒരു ജൈവ വളം വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ മാലിന്യങ്ങൾ ഈ ജൈവവളം ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കാം. ഉള്ളി പൊളിച്ച തൊലി, ചായപ്പൊടിയുടെ ചണ്ഡി, പഴത്തൊലി, ചീഞ്ഞു പോയ പച്ചക്കറികൾ എന്നിവയെല്ലാം ഈ വളം നിർമ്മിക്കാനായി ഉപകരിക്കും.
വളം നിർമ്മിക്കുന്നതിനായി മേൽപ്പറഞ്ഞ സാമഗ്രികൾ എല്ലാം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഈ പറഞ്ഞ വെസ്റ്റ് മൂടുന്ന പാകത്തിന് വെള്ളം ഒഴിക്കുക. ഇവ രണ്ടു ദിവസത്തേക്ക് ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കുക. രണ്ടു ദിവസത്തിനു ശേഷം ഇത് എടുത്ത് ഒരു അരിപ്പ ഉപയോഗിച്ച് വെള്ളം മാത്രം വേറൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റുക. ഇത്തരത്തിൽ കിട്ടുന്ന വെള്ളം കറ്റാർ വാഴയുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ കറ്റാർവാഴ വളരെ വളരെ നന്നായി തഴച്ചു വളരും.
അടുക്കളയിൽ ഉപയോഗശൂന്യമായ മുട്ടത്തോട് എടുത്ത് കൈകൊണ്ട് നന്നായി പൊടിക്കുക. ഇവ കറ്റാർ വാഴയുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ വളരെ മികച്ചൊരു വളം ആയിരിക്കും. മുട്ടത്തോട് എടുത്ത് രണ്ട് ദിവസം വെള്ളത്തിൽ മുക്കിവച്ചശേഷം ഈ വെള്ളം കറ്റാർവാഴയുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താലും മതി. കറ്റാർവാഴ നടുമ്പോൾ മണ്ണ് ഒരിക്ക ശേഷം ചാണകപ്പൊടി ഉണ്ടെങ്കിൽ അത് ഇട്ടുകൊടുക്കുന്നത് കറ്റാർവാഴ വളരാൻ വളരെ സഹായകരമായിരിക്കും.