May 19, 2022

മിക്സിയിൽ പൂ പോലത്തെ ഇഡ്ഡലി ഉണ്ടാക്കുവാൻ ഇങ്ങനെ ചെയ്താൽ മതിയാവും

മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭവമാണ് ഇഡലി. ഉഴുന്ന് കൊണ്ടുണ്ടാക്കുന്ന പലഹാരം ആയതിനാൽ ഇഡ്ഡലി ആരോഗ്യത്തിന് വളരെ ഗുണമുള്ളതാണ്. എണ്ണയോ മറ്റു മസാലകളും ഒന്നും ചേരാത്ത ആവിയിൽ വേവിക്കുന്ന ഭക്ഷണപദാർത്ഥം ആയതിനാൽ ഇഡലി കഴിച്ചാൽ ഒരു അസുഖവും വരുകയില്ല. വീടുകളിൽ എങ്ങിനെ പൂ പോലത്തെ ഇഡ്ഡലി ഉണ്ടാക്കാം എന്ന് പറഞ്ഞു തരികയാണ്.

ഇഡ്ഡലി ഉണ്ടാക്കുന്നതിനായി ഒരു കപ്പ് ഉഴുന്ന് എടുക്കുക. തൊലികളഞ്ഞ് ഉഴുന്ന് ആണ് ഇഡലി ഉണ്ടാക്കുവാനായി ഉപയോഗിക്കേണ്ടത്. 3 കപ്പ് ഇഡ്ഡലി അരിയാണ് ഇനിയ വേണ്ട മറ്റൊരു കാര്യം. ഇഡ്ഡലി അരി നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക. ഉഴുന്ന് കഴുകുമ്പോൾ ഒരു തവണ മാത്രം കഴിക്കുക. ഒരുപാട് വെള്ളത്തിൽ പല തവണ കഴിക്കാതിരിക്കുക. ശേഷം ഉഴുന്നും ഇഡലി അരിയും രണ്ടു പാത്രങ്ങളിൽ ആയി വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക.

 

4 മുതൽ 5 മണിക്കൂർ വരെ വെച്ച് കുതിർന്നാൽ മതിയാവും. അടുത്തതായി ചെയ്യേണ്ടുന്ന കാര്യം ഇവ മിക്സിയിൽ അരച്ചെടുക്കുക എന്നുള്ളതാണ്. അതിനായി ഉഴുന്ന് മിക്സിയുടെ ജാർലേക്ക് ഇടുക. ഉഴുന്ന് കുതിരാനായി വെച്ച വെള്ളം ഉഴുന്ന് അരച്ചെടുക്കാൻ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യത്തിന് ഇന്ന് ഉഴുന്നു കഴുകിയ വെള്ളം മിക്സി ജാർലേക്ക് ഒഴിച്ചശേഷം നന്നായി പേസ്റ്റ് പോലെ ആകുന്ന പരുവത്തിൽ അരച്ചെടുക്കുക.

 

ശേഷം ഇഡ്ഡലി അരി മിക്സി ജാർലീക്ക് ഇട്ടശേഷം ഉഴുന്ന് കുതിരാൻ വെച്ച വെള്ളം മിക്സി ജാർലേക് ഒഴിക്കുക. ശേഷം ഇഡ്ഡലി അരിയും നന്നായി അരച്ചെടുക്കുക. അരച്ച അരിയും ഉഴുന്നും ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ആവശ്യത്തിന് ഉപ്പ് ഇടുക. നമ്മുടെ കൈ ഉപയോഗിച്ച് 10 മിനിറ്റ് കുറഞ്ഞത് എടുത്ത് ഇവൻ നന്നായി മിക്സ് ചെയ്യുക.

 

സമയം എടുത്തു മിക്സ് ചെയ്താൽ ഇഡലി മാവിൽ ഉണ്ടാക്കുന്ന വായു പുറത്തേക്കു വരികയും ഇഡ്ഡലി ഉണ്ടാക്കുമ്പോൾ നല്ല പഞ്ഞി പോലെ ഇരിക്കുകയും ചെയ്യും. നന്നായി ഇളക്കിയ ശേഷം എട്ടു മണിക്കൂറോളം പുളിക്കാനായ അരച്ച മാവ് എടുത്തു മാറ്റി വെക്കുക. എട്ടു മണിക്കൂറിനു ശേഷം ഇഡ്ഡലിത്തട്ടിൽ ഒരല്പം ബട്ടർ തേച്ചതിനുശേഷം പുളിച്ചിരിക്കുന്ന ഇഡ്ഡലി മാവ് ഒഴിച്ചുകൊടുക്കാം. മീഡിയം ഫ്ലെയിമിൽ വെച്ചാൽ ഏഴുമുതൽ 10 മിനിറ്റ് വരെ മതിയാവും ഇഡലി നന്നായി വെന്തു കിട്ടാൻ.