May 18, 2022

ജോലിക്ക് സിവി ഉണ്ടാകുമ്പോൾ ഈ അബദ്ധം നിങ്ങൾ കാണിക്കരുത്

ലോകത്തെവിടെയും ഒരു ജോലി കിട്ടുവാനായി നമ്മുടെ കൈയിൽ വേണ്ടുന്ന അതി പ്രധാനപ്പെട്ട ഒരു കാര്യമാണ് സി വി. ഒരു സിവിയിൽ നമ്മുടെ വിദ്യാഭ്യാസയോഗ്യത, മുൻ തൊഴിൽ പരിചയങ്ങൾ, നമുക്കുള്ള കഴിവുകൾ തുടങ്ങി നമ്മളെ വിൽക്കാൻ വേണ്ടി നമ്മൾ തന്നെ തയ്യാറാക്കുന്ന ഒരുതരം ബയോഡേറ്റ ആണിത്. ഒരു കമ്പനിയുടെ എച്ച്ആർ റിക്രൂട്ടിങ് ഓഫീസർക്ക് നമ്മളെ പറ്റിയുള്ള അവബോധം വേഗത്തിൽ ഉണ്ടാക്കിയെടുക്കുവാൻ സി വി സഹായിക്കുന്നു. സി വി ഉണ്ടാക്കുമ്പോൾ സ്ഥിരം ആളുകൾ വരുത്തിവയ്ക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ശ്രീദേവി സന്തോഷ്.

 

എ ടി എസ് കംപ്ലൈൻസ് എന്ന ഒരു മാനദണ്ഡം സി വി നിർമ്മിക്കുമ്പോൾ നമ്മൾ മുഖ്യമായും പാലിക്കേണ്ട ഒന്നാണ്. എ ടി എസ് എന്നതിന്റെ പൂർണ്ണരൂപം ആപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം എന്നാണ്. ലക്ഷക്കണക്കിന് സി വികളിൽ നിന്ന് നമ്മുടെ സി വി തിരഞ്ഞെടുക്കുന്ന അതിനായി ചില കീ വേർഡ്സ് സിവിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള കീ വേർഡ്സാണ് ഉള്ളത്. ജോബ് ടൈറ്റിൽ, ഹാർഡ് സ്കിൽ, സോഫ്റ്റ് സ്കിൽ എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.

 

നമ്മുടെ ജോലിയിലുള്ള മുൻപരിചയം നിർദിഷ്ടമായി സി വിയിൽ രേഖപ്പെടുത്തണം. ഓട്ടോമാറ്റഡ് ആയിട്ടുള്ള ഒരു കമ്പ്യൂട്ടർ ആവും ഈ പറഞ്ഞ ലക്ഷക്കണക്കിനുള്ള സി വികൾ ഫിൽറ്റർ ചെയ്യുക. ഇത് ഒരു കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തു സോർട്ട് ചെയ്യുന്നതാണ്. നമ്മുടെ സി വിയിൽ ഇത്തരത്തിലുള്ള കീ വേർഡ് ഉണ്ടെങ്കിൽ നമ്മുടെ സി വിയും ഷോർട്ട് ലിസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്.

 

ഹാർഡ് സ്കിൽ എന്നാൽ ഒരാൾക്ക് ഒരു മേഖലയിലുള്ള അഗാധമായ അറിവിനെ സൂചിപ്പിക്കുന്നു. ഇവയും കീ വേർഡ് ഉപയോഗിച്ച് സി വിയിൽ ചേർത്താൽ ഷോർട്ട് ലിസ്റ്റ് ചെയ്യുവാൻ എളുപ്പമായിരിക്കും. സോഫ്റ്റ് സ്കിൽ എന്നാൽ നമ്മുടെ കമ്മ്യൂണിക്കേഷൻ സ്കിൽ, ക്രിട്ടിക്കൽ തിങ്കിംഗ്, ടീം വർക്ക് എന്നിവ ഒക്കെയാണ്. ഇവയും സി വിയിൽ ഉൾപ്പെടുത്തിയാൽ മികച്ച പ്രയോജനം ലഭിക്കുന്നതായിരിക്കും.

 

ഒരു സി വി ഉണ്ടാക്കുമ്പോൾ ഇൻഫോ ഗ്രാഫിക് ഫോർമാറ്റിൽ ചെയ്യാതിരിക്കുന്നത് ആവും നല്ലത്. ഇത്തരത്തിൽ സി വി ഉണ്ടാക്കുമ്പോൾ ഓട്ടോമേറ്റഡ് ആയിട്ടുള്ള സെർച്ച് ചെയ്യുമ്പോൾ കീ വേർഡ്സ് ഒന്നും കമ്പ്യൂട്ടറിന് തിരിച്ചറിയാൻ സാധിക്കുകയില്ല. അതിനാൽ നമ്മൾ സബ്മിറ്റ് ചെയ്ത സി വി ആദ്യം തന്നെ റിജക്ട് ആവാൻ സാധ്യത ഏറെയാണ്.