May 20, 2022

ഒരല്പം ഉപ്പ്‌ ഉപയോഗിച്ച് പൂന്തോട്ടത്തിലെ ചെടികളെ ആരോഗ്യമുള്ളതാക്കാം

സ്വന്തം വീടിന്റെ മുൻപിൽ പൂന്തോട്ടം വെച്ചുപിടിപ്പിച്ച് വീടിന്റെ മുറ്റം ഭംഗിയാക്കാൻ ശ്രമിക്കുന്നവരാണ് മലയാളികളിൽ മുഖ്യപങ്കും. നിരവധിയായ ചെടികൾ ഈ പൂന്തോട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്തിന്റെ വലുപ്പമനുസരിച്ച് വലിയ രീതിയിലും ചെറിയ രീതിയിലും പൂന്തോട്ടം ക്രമീകരിക്കുന്നവരുണ്ട്. പൂന്തോട്ട സംരക്ഷണം മാനസികമായി തന്നെ ഒരു മനുഷ്യനിൽ പോസിറ്റിവിറ്റി കൂട്ടാൻ സഹായിക്കുന്ന ഒരു പ്രക്രിയയാണെന്ന് പഠനങ്ങൾ പറയുന്നു. നമ്മൾ നട്ടുവളർത്തി വെള്ളമൊഴിച്ചു വലുതാക്കിയ ഒരു ചെടിയിൽ പൂക്കൾ വിരിയുമ്പോൾ, അത് പരിപാലിച്ച ആൾക്ക് ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ല.

 

ഇത്തരം ചെടികൾക്ക് അസുഖങ്ങൾ ബാധിക്കാറുണ്ട്. മഗ്നീഷ്യം സൾഫേറ്റ് എന്ന ഉപ്പ്‌ ഉപയോഗിച്ച് എങ്ങനെ പൂന്തോട്ടത്തിൽ വളരുന്ന ചെടികളെ ആരോഗ്യമുള്ളതാക്കാം എന്ന് പറഞ്ഞു തരികയാണ് ലിൻസിസ് ലിങ്ക്. ചെടികൾ ആരോഗ്യമായി വളരുവാൻ വേണ്ട മൂന്ന് ഘടകങ്ങളാണ് നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് . ചെടികളുടെ ഇലകൾക്ക് നല്ല പച്ചപ്പും ആരോഗ്യവും പ്രതിധാനം ചെയ്യുന്നത് മഗ്നീഷ്യംമാണ്.

 

തോട്ടത്തിലെ ചെടികൾ വാടി നിൽക്കുന്നതും ചെടികളിലെ ഇലകൾ പഴുത്തു നിൽക്കുന്നതും ഒക്കെ നമുക്ക് കാണാൻ സാധിക്കും. ഇവ വേഗം ആരോഗ്യത്തിലേക്ക് എത്തിക്കാൻ മഗ്നീഷ്യം സൾഫേറ്റ് അഥവാ എപ്സം സാൾട്ട് ഉപയോഗിച്ചാൽ മതിയാകും. മഗ്നീഷ്യം സൾഫേറ്റ് മാർക്കറ്റിലുള്ള ഏത് ഗാർഡൻ സ്റ്റോറുകളിലും മെഡിക്കൽ സ്റ്റോറുകളിലും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഒരു വസ്തുവാണ്.

 

ഒരു പിഞ്ച് ഉപ്പ്‌ മതിയാകും ഒരു ചെടിക്ക്. നല്ല വെള്ളത്തിൽ ഉപ്പ് കലക്കി ചെടികളിൽ സ്പ്രേ ചെയ്യുകയോ, ചെടികളുടെ ചുവട്ടിൽ ഉപ്പ് ഇട്ട് കൊടുക്കുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം മഗ്നീഷ്യം സൾഫേറ്റ് എന്ന് ഉപ്പ്‌ അധികം ആകാതെ നോക്കണം എന്നുള്ളതാണ്. അലോവേര ചെടികൾ, തക്കാളി ചെടികൾ, റോസാപ്പൂ ചെടികൾ തുടങ്ങി ഏത് പൂച്ചെടികൾക്കോ പച്ചക്കറി ചെടികൾകൊ മഗ്നീഷ്യം സൾഫേറ്റ് ഇട്ടു കൊടുക്കാൻ സാധിക്കുന്നതാണ്.

 

ചെറിയ തൈകൾ ആണെങ്കിൽ ഒരു ടീസ്പൂൺ മഗ്നീഷ്യം സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു വേണം കൊടുക്കാൻ. ഇല ചുരുളൽ, ഇല മഞ്ഞളിപ്പ് തുടങ്ങി നിരവധി ചെടികള്ക്ക് വരുന്ന രോഗങ്ങൾ ഇവ മാറ്റിയെടുക്കും. ചെടി നടുവാൻ വേണ്ടി കുഴിയെടുത്ത് ശേഷം ഒരല്പം മഗ്നീഷ്യം സൾഫേറ്റ് ഇട്ടു കൊടുത്ത്‌ ചെടി നട്ടാൽ നല്ല ആരോഗ്യമുള്ള ചെടിയായി അത് വളരും. വലിയ രീതിയിലുള്ള ഇല ചുരുളൽ ഒക്കെ ആണെങ്കിൽ രണ്ട് ടീസ്പൂൺ മഗ്നീഷ്യം സൾഫേറ്റ് വേണം ഉപയോഗിക്കാൻ.