വാഴ കർഷകർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വാഴയെ ബാധിക്കുന്ന കീട രോഗങ്ങൾ. വാഴ നട്ടു മൂന്നു മാസത്തിനുശേഷമാണ് തണ്ടു തുരപ്പന്റെ ആക്രമണം ഉണ്ടാവാറുള്ളത്. ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്ന അനുപാതത്തിൽ ഇലപ്പോളകൾക്കിടയിൽ ഇട്ടു കൊടുത്താൽ തണ്ടു തുരപ്പന്റെ ആക്രമണം തടയാനായി സാധിക്കും. അതുപോലെതന്നെ 20 ഗ്രാം ബെവേറിയ ബസ്യാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അഞ്ചാറു മാസം ആവുമ്പോൾ വാഴത്തടയിൽ തളിച്ചു കൊടുക്കാം.
ഇങ്ങനെ ചെയ്യുന്നത് മൂലം തണ്ടു തുരപ്പന്റെ ആക്രമണം തടയാനാകും. വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.ഉണങ്ങി തുടങ്ങുന്ന ഇലകൾ വാഴയിൽ നിർത്താതെ മുറിച്ചുമാറ്റേണ്ടതയിട്ടുണ്ട്. വാഴത്തടയിൽ തേച്തേച്ചു കൊടുക്കുന്നത് ചളി തേച്ച് കൊടുക്കുന്നത് നല്ലൊരു മാർഗമാണ്. നിമാവിരകളുടെ ആക്രമണം ഉണ്ടായാൽ ഉണ്ടാവാതിരിക്കാനായി വാഴക്കന്ന് നടുമ്പോൾ വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ടു കൊടുക്കരുത്.വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.
വാഴക്കുലകളെ പൂങ്കുല പേനകൾ ബാധിച്ചാൽ കായകളിൽ വെള്ളപൂപ്പൻ പോലെ കാണപ്പെടും. കായകളെ പൊതിഞ്ഞു സംരക്ഷിക്കുകയാണ് ഇതിനുള്ള പരിഹാരമാർഗ്ഗം.വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.
