വാഴകൃഷി വളരെ ലളിതവും, ചിലവു കുറഞ്ഞതുമാണ്. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് വാഴപ്പഴം. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വിവിധ ഇനത്തിലുള്ള വാഴകൾ സാധാരണയായി നമ്മൾ കൃഷി ചെയ്യാനായി ഉപയോഗിക്കാറുണ്ട്. വിവിധ ഇനങ്ങളിൽ പെട്ട അലങ്കാര ചെടികളായും നമ്മൾ വാഴ വെച്ചു പിടിപ്പിക്കാറുണ്ട്. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന വാഴക്കന്നാണ് സാധാരണ കൃഷി ആവശ്യത്തിനായി ഉപയോഗിക്കാറുള്ളത്.
വാഴയുടെ വേരുകൾ, വലിപ്പമുള്ള മുകുളങ്ങൾ ഇവ നീക്കം ചെയ്ത് ചാണകം, ചാരം ഇവ കലർത്തിയ വെള്ളത്തിൽ മൂന്നുദിവസം വെച്ച് വെയിലത്തുണക്കണം. നടുന്നതിനു മുൻപായി 15 ദിവസം വരെയെങ്കിലും തണലിൽ വെച്ച് സൂക്ഷിക്കുകയും വേണം. വാഴക്കൻ ചരിച്ചാണ് നടേണ്ടത്. ഇങ്ങനെ നടുന്നത് മൂലം കൂടുതൽ വിളവ് ലഭിക്കുന്നതാണ്.
നല്ല നീർവാർച്ചയുള്ള 50 സെ മീ ആഴമുള്ള മണ്ണാണ് അനുയോജ്യം. വാഴ നടാനായി 50 സെമീ നീളവും, ആഴവും വീതിയുമുള്ള കുഴികൾ എടുക്കണം. മഴക്കാലത്താണ് വാഴ നടുന്നതെങ്കിൽ കുഴികൾ ഉടനെ തന്നെ മൂടേണ്ടതാണ് അല്ലെങ്കിൽ വെള്ളം കെട്ടിനിന്ന് വാഴ ചീയ്യാനായി സാധ്യതയുണ്ട്. വാഴ നടുന്നതിന് മുൻപായി ജൈവവളങ്ങൾ ചേർത്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്
