പുരുഷത്വത്തിന്റെ ലക്ഷണമായാണ് നമ്മൾ താടിയും, മീശയും കണക്കാക്കുന്നത്. പല യുവാക്കളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്രയൊക്കെ വളർന്നിട്ടും താടിയും മീശയും വളരുന്നില്ലല്ലോ എന്നത്. പലരും പല പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടും ഉണ്ടാകും. കട്ടിയുള്ള താടിയും, മീശയും ഒക്കെ പുരുഷ ലക്ഷണങ്ങളിൽ ഒന്നായാണ് പലരും കണക്കാക്കുന്നത്. താടി വളർത്താതെ ക്ലീൻ ഷേവ് ചെയ്തു നടക്കുന്നവരും ഉണ്ടാകും.
എന്നാലും പലരും താടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. പലർക്കും താടി വളർത്താൻ ഇഷ്ടമുണ്ടെങ്കിലും വളരില്ല എന്നതാണ് സത്യം. ഇങ്ങനെയുള്ള പ്രതിസന്ധിക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണാനായി കഴിയും. താടി നല്ല കരുത്തോടെ വളരാൻ സഹായിക്കുന്ന ചില നാടൻ പ്രയോഗങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഉറങ്ങുന്നതിനു മുൻപ് അല്പം ആവണക്കെണ്ണ താടിയിലും, മീശയിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ശീലമാക്കാം ഇങ്ങനെ കൃത്യമായി രണ്ടാഴ്ച ചെയ്യണം. ഇത് താടിയും, മീശയും വളരുന്നതിന് ഏറെ സഹായിക്കുന്നു. ഇത് രോമവളർച്ച വർദ്ധിപ്പിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ വെളിച്ചെണ്ണയിൽ അല്പം റോസ്മേരി ഓയിലും കൂടെ മിക്സ് ചെയ്ത് തേച്ചതിനു ശേഷം ഒരു 15 മിനിറ്റ് മസാജ് ചെയ്യുന്നത് താടിയും, മീശയും നല്ല രീതിയിൽ വളരാൻ സഹായിക്കുന്നതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള കാര്യമാണ്. നിങ്ങൾ നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, നല്ല കട്ടിയുള്ള താടിയും, മീശയും വളരുന്നതിനും പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം കഴിക്കുന്നത് അത്യാവശ്യമായി വേണ്ട ഒന്നാണ്. ആഴ്ചയിൽ ഒരിക്കൽ ഷേവ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മുഖത്തെയും മൃതകോശങ്ങളെ ഇല്ലാതാക്കാനും പുതിയ രോമങ്ങൾക്ക് വളരാൻ ഇടം നൽകാനും ഏറെ സഹായിക്കുന്നു.
