ഇനി പെയിന്റ് ഒന്നും ഇല്ലാതെ ഉജാല വച്ച് തന്നെ നമ്മുടെ വീടുകളിലെ കുപ്പികൾ സുന്ദരമാക്കാം, ഈസി

ഇനി പെയിന്റ് ഒന്നും ഇല്ലാതെ ഉജാല വച്ച് തന്നെ നമ്മുടെ വീടുകളിലെ കുപ്പികൾ സുന്ദരമാക്കാം.

ഈ ലോക്ക് ഡൗൺ കാലത്തു ഏറ്റവും കൂടുതൽ തരംഗം ചക്ക കൊണ്ടുള്ള വിഭവവും പിന്നെ ബോട്ടിലെ ആർട്ടും ആണ്. ഒട്ടും തന്നെ ഇതിനെ പറ്റി പിടിയില്ലെങ്കിൽ പോലും നമ്മുടെ വീട്ടിൽ ഉള്ള പെയിന്റ് പല തരം കുപ്പികളിൽ വാരി വിതറി സുന്ദരം ആക്കാൻ നോക്കാറുണ്ട്.

ഇങ്ങനെ ചെയ്യാൻ പെയിന്റ് വേണം എന്നത് കൊണ്ട് പലരുടെ വീട്ടിലും ഇത് ഇല്ലാത്ത പ്രെശ്നം ഉണ്ട്, ചിലരുടെ വീട്ടിൽ ഇത് ഉപയോഗിച്ച് ഉപയോഗിച്ച് തീർന്നു പോയേക്കാം, എന്നാൽ കടകൾ തുറക്കാത്ത കൊണ്ട് വാങ്ങാനും പറ്റില്ല. അന്ഗനെയാണെങ്കിൽ വീട്ടിൽ ഉജാല ഉണ്ടെങ്കിൽ വളരെ ഭംഗിയിൽ നല്ലൊരു പ്രൊഫഷണൽ രീതിയിൽ വീട്ടിലുള്ള ഏതു കുപ്പിയും അടിപൊളി ലുക്ക് ആക്കാം.

ഇതിനായി നല്ലൊരു കുപ്പി എടുത്തു ക്ലീൻ ചെയ്തു വച്ച്, പിന്നെ ഒരു വെള്ള കടലാസു തോന്നിയത് പോലെ കീറി കുറച്ചു വെള്ളത്തിൽ ഉജാല കലക്കണം, എന്നിട്ടു ഈ പേപ്പറുകൾ ഉജാല വെള്ളത്തിൽ മുക്കി ഉണക്കി എടുക്കാം, ആദ്യം തന്നെ മുക്കി ഉണ്ടാക്കുമ്പോൾ ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച കളർ വരില്ല അങ്ങനെ ആണെങ്കിൽ രണ്ടും മൂന്നു തവണ മുക്കി ഉണക്കി കൊണ്ടിരിക്കണം, ഇനി നല്ല സവോളയൂര് വേണമെങ്കിൽ ഉജാല മാത്രമായിട്ടു ഒഴിച്ചതിലേക്കു മുക്കി ഉണക്കാം.

പിന്നെ പുറം വൃത്തിയാക്കിയ കുപ്പി എടുത്തു അതിന്മേൽ ഫെവിക്കോൾ കുറച്ചു വെള്ളത്തിൽ കലക്കിയത് ഒരു കോട്ട് അടിച്ചു ഉണങ്ങുന്നതിനു മുൻപ് പെട്ടന്ന് തന്നെ ഉജാല പേപ്പർ മുഴുവനായി ഗാപുകൾ ഇല്ലാതെ ഒട്ടിച്ചു, പിന്നെ അതിന്റെ മുകളിലും ഫെവിക്കോൾ കൊണ്ട് ഒരു കോട്ട് കൊടുക്കാം, എന്നിട്ടു ഒന്ന് ഉണക്കി അതിന്മേൽ പേപ്പർ കൊണ്ട് തന്നെ പൂവും ഓക്കേ ഉണ്ടാക്കി ഒട്ടിച്ചെടുക്കാവുന്നതാണ്, കൂടാതെ മറ്റു അലങ്കാരങ്ങൾ ഓരോരുത്തരുടേയും ഇച്ഛാനുസരണം ചെയ്‌താൽ ഏറ്റവും ഭംഗിയുള്ള രീതിയിൽ കുപ്പിയെ മാറ്റി എടുക്കാം. ഇത് നല്ല അടിപൊളി നേരം പോക്ക് ആയോണ്ടും പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ടാത്ത കൊണ്ടും വളരെ നന്നായിരിക്കും. അങ്ങനെ ലോക്ക് ഡൌൺ കാലങ്ങളിൽ ഉണ്ടാക്കിയതെല്ലാം വീടിനുള്ളിൽ ഭംഗിക്കായി വെക്കാം. കൂടുതൽ വിശദമായി തയ്യാറാക്കുന്ന രീതി വിഡിയോയിൽ കാണിക്കുന്നു.

Malayalam News Express