താരൻ മാറാനും, ത്വക്ക് രോഗങ്ങൾ അകറ്റാനും ഉത്തമ പ്രതിവിധി ആറ്റുതകര; എവിടെ കണ്ടാലും പൊക്കിക്കോ

നമ്മുടെ കേരളത്തിൽ എവിടെയും സർവസാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് തകര . ഇതിന് വട്ട തകര എന്നും പേരുണ്ട്. പണ്ടുള്ളവർ മഴക്കാലത്ത് തകര ഉപ്പേരിയായും, കറിയായും ഉപയോഗിക്കുമായിരുന്നു. മഴക്കാലത്താണ് ഇത് നന്നായി വളരുക. ഏകദേശം ഒരു മീറ്ററോളം ഉയരം വെക്കുന്ന ഒരു ചെടിയാണിത്.

ഇതിൽ നിറയെ പച്ചയും, ഇളംപച്ചയും കലർന്ന ഇലകളാണ് ഉള്ളത്. നല്ല മഞ്ഞ നിറത്തിലുള്ള പൂക്കളാണ് തകരയ്ക്ക് ഉണ്ടാകുന്നത്. ജൂൺ ,ജൂലൈ മാസങ്ങളിലൊക്കെ ഇവ നന്നായി വളർന്നുവരികയും ജനുവരി ഫെബ്രുവരി മാസം ആവുമ്പോഴേക്കും നശിച്ചു പോകുകയും ചെയ്യും. ഇവയുടെ വിത്തുകൾ വീണ് ഈ മഴക്കാലം ആകുമ്പോൾ പൊട്ടിമുളച്ചു വരും. വളരെയേറെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് തകര.

കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങളാൽ ഏറെ അനുഗ്രഹീതമാണ് നമ്മുടെ തകര. തകര ആയുർവേദത്തിൽ ചർമ്മ കഫം, പിത്തം, വാതം എന്നിവയ്ക്കെതിരെയും വിഷം, കൃമി തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ രക്തദോഷം എന്നിവയ്ക്കും ഉപയോഗിച്ചുവരുന്നു. ഇതിൻറെ ഇലയുടെ നീരും ഒട്ടേറെ ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. ഉണങ്ങാത്ത വ്രണങ്ങൾ ശമിപ്പിക്കാനും, തകരയില ആവണക്കെണ്ണയിൽ അരച്ചു പുരട്ടാറുണ്ട്.

ശ്വാസകോശ രോഗങ്ങൾ മാറാനായി തകര ഇലയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ വയറുവേദനയ്ക്കും തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും നല്ലതാണ്. ശ്വാസംമുട്ടലിനും ചുമയ്ക്കും നല്ലൊരു മരുന്നാണ് തകര. പാമ്പുകടി ഏറ്റാൽ വിഷം ക്ഷമിപ്പിക്കാൻ ആയി തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ഇത് ത്വക്ക് രോഗത്തിനുള്ള മരുന്നായും പുരാതന കാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ്.ആയുർവേദ വിധി അനുസരിച്ച് ആവണം ഇതിൻറെ വേര്, വിത്ത് ഇല എന്നിവ മരുന്നായി ഉപയോഗിക്കാൻ .

Malayalam News Express