മൂന്നു ദിവസം കൊണ്ട് ചീയാസീഡ്സ് നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന മാറ്റങ്ങൾ; വണ്ണം വേഗത്തിൽ കുറയ്ക്കാനും, ചർമ്മം തിളങ്ങാനും ഇതു മതി

ചിയ വിത്തുകൾ കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും പോഷകാഹാകാരത്തിന്റെ കാര്യത്തിൽ ഇത് ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. സാൽവിയ ഹിസ്പാനിക്കാ ചെടിയിൽ നിന്നാണ് ഇത് ഉല്പാദിപ്പിക്കുന്നത്. ഇതിൽ ഒമേഗത്രീ, ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ ,ആൻറി ഓക്സിഡന്റുകൾ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന മറ്റു പല പോഷകങ്ങളാൽ നിറഞ്ഞ ഒന്നാണ് ചിയ വിത്തുകൾ.

ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഏറെ നല്ലതാണ്. ഇത് പ്രോട്ടീനുകൾ ആലും പലതരം വൈറ്റമിനുകൾ ആലും നാരുകളാലും ഏറെ സമ്പുഷ്ടമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും. വിശപ്പ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും തടി കുറയ്ക്കാനും ഒക്കെ ഏറെ സഹായിക്കുന്ന ഒന്നാണ് ചീയാസീഡ്സ്.

ക്യാൻസർ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധിവേദന തുടങ്ങിയ പല രോഗങ്ങൾക്കും കാരണം ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ ആണ്. പ്രമേഹത്തെനിയന്ത്രിക്കാനും ,അകാലവാർത്തയും തടയാനും സ്ഥാനാർബുദങ്ങൾ എന്നിവ ചെറുക്കാനുമുള്ള കഴിവ് ഉണ്ടെന്ന് ഗവേഷണങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഇതു മുടിക്കും ചർമ്മത്തിനും ഒക്കെ ഏറെ നല്ലതാണ്. ഇതു കൂടുതൽ കഴിക്കാൻ പാടില്ല. കാരണം നാരുകൾ ഉള്ളതിനാൽ വയറു വീർക്കുന്നത് പോലെ തോന്നും.

ഇത് കുതിർത്ത് കഴിയുമ്പോൾ ഫലൂദയിൽ കാണുന്ന വിത്തുകൾ പോലെ മാറും. ഇത് കസ്കസ് ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ചീയാസീഡ്സ് പ്രോട്ടീനാൾ സമ്പുഷ്ടമാണ്. ഇത് മസിൽ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലിൽ ഉള്ള അത്രയും കാൽസ്യം ഈ വിത്തുകളിലും ഉണ്ട്. പാലുൽപന്നങ്ങൾ കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ചീയാസീഡ്സ് .

Malayalam News Express