ഒട്ടുമിക്ക ആളുകളെയും വീടുകളിൽ കാണുന്ന ഒന്നാണ് ആത്തച്ചക്ക. വളരെയധികം പോഷഗുണങ്ങൾ നിറഞ്ഞ ഒരു ഫലമാണിത്. വിളർച്ചയുള്ളവർക്ക് കഴിക്കാവുന്ന ഒരു മികച്ച പഴമാണിത്. ഇത് ഹൃദയാരോഗ്യത്തിനും ,ദഹന സംബന്ധമായ അസുഖങ്ങൾക്കും, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും, ചർമ്മത്തിന്റെ ആരോഗ്യത്തിനും, കണ്ണുകളുടെ ആരോഗ്യത്തിനും ,രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഒക്കെ ഏറെ സഹായിക്കുന്നതാണ്.
ശരീരത്തിന് നല്ല ആരോഗ്യം ലഭിക്കുന്നതിനും ഏറെ നല്ലതാണ് അതുപോലെതന്നെ വിറ്റാമിൻ സി യും ആന്റിഓക്സിഡൻറ് കൊണ്ട് സമ്പുഷ്ടമാണ് ഇത്. നമുക്കെല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പഴമാണ് ആത്തച്ചക്ക. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെയധികം അനുയോജ്യമായ ഒന്നായതിനാൽ ഒട്ടുമിക്ക സ്ഥലങ്ങളിലും നമുക്ക് ആത്തച്ചക്ക കൃഷി കാണാനായി സാധിക്കും. എല്ലാ സമയങ്ങളിലും ഇത് സുഗമമായി നമുക്ക് ലഭിക്കുന്നതാണ്.ആത്തച്ചക്ക നമുക്ക് ചാരത്തിൽ വച്ചോ ,അരിയിൽ വച്ചോ പഴുപ്പിച്ചെടുക്കാവുന്നതാണ്.
നമ്മുടെ വീട്ടിൽ ഈ ഒരു പഴച്ചെടി ഉണ്ടെങ്കിൽ ഇതിൻറെ മരം വെട്ടി നശിപ്പിക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വീട്ടിൽ ഈ ചെടി ഉണ്ടെങ്കിൽ ഇതിന് ജൈവവളങ്ങളും ഒക്കെ നൽകി നന്നായിട്ട് പരിപാലിക്കണം. പ്രത്യേകിച്ച് പരിചരണം ഒന്നുമില്ലാതെ നല്ല രീതിയിൽ വളരുന്ന ഒരു ചെടിയാണിത്. പഴുത്തു കഴിഞ്ഞാൽ അധിക ദിവസം വയ്ക്കാനായി സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് ഇത് മാർക്കറ്റിൽ അധികം ലഭ്യമാവാത്തത്.
