തക്കാളി ചെടികൾ കുലകുത്തി പിടിക്കാൻ കൊടുക്കേണ്ട വളം ഇതാണ്; ഉപ്പുകൊണ്ട് ഒരു പ്രയോഗം

തക്കാളി ചെടി പെട്ടെന്ന് തന്നെ വളരാനും കുലകുത്തി കായ്ക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാവും. ഇതിൻറെ വിത്തുകൾ പാകി മൂന്നാഴ്ചയോളം ആകുമ്പോൾ വിത്തുകൾ മുളച്ച് തൈകൾ ആകും. തക്കാളി നാടാനായി മണ്ണ് ഒരുക്കുന്നത് മുതൽ ശ്രദ്ധിച്ചാൽ മാത്രമേ തക്കാളി കൃഷിക്ക് നല്ല രീതിയിലുള്ള വിളവ് ലഭിക്കുകയുള്ളൂ. മണ്ണിൽ കുമ്മായം ചേർത്ത് 10 ദിവസത്തോളം വച്ചശേഷം മാത്രമേ വളങ്ങൾ ചേർത്തു കൊടുക്കാവൂ.

ചെടിച്ചട്ടിയിലോ, നിലത്തോ, ഗ്രോബാഗിലോ കൃഷി ചെയ്യുമ്പോൾ ഇപ്രകാരം ചെയ്യേണ്ടതാണ്. തക്കാളി തൈകൾ നട്ടു 15 ദിവസം കൂടുമ്പോൾ വളപ്രയോഗം ചെയ്യണം. ഇങ്ങനെ മൂന്നുപ്രാവശ്യമായി 15 ദിവസം കൂടുമ്പോൾ ചെയ്തു കൊടുക്കേണ്ടതായിട്ടുണ്ട്. കൃത്യമായ വളപ്രയോഗം ചെയ്താൽ തക്കാളിയിൽ നല്ല രീതിയിൽ വിളവ് ലഭിക്കുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ജൈവസ്ലറി ഉപയോഗിക്കുന്നത് തക്കാളി തൈകൾ നല്ല രീതിയിൽ വളർന്നു വരുന്നതിനും, പൂവിടുന്നതിനും ഏറെ നല്ലതാണ്.

തൈകൾ വളർന്നു വരുമ്പോൾ ന്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ വെള്ളിച്ച ശല്യം ഉണ്ടാകുമ്പോൾ ജൈവ കീട നിയന്ത്രണങ്ങൾ ചെയ്യേണ്ടതാണ് ഇതിനും ഫലമുണ്ടായില്ലെങ്കിൽ രാസകീട നിയന്ത്രണം ചെയ്യാവുന്നതാണ്. തക്കാളി പൂക്കുന്ന സമയം അല്പം എപ്പ്സം സാൾട്ട് വെള്ളത്തിൽ ലയിപ്പിച്ച ശേഷം ചെടികളിൽ സ്പ്രേ ചെയ്തു കൊടുത്താൽ നല്ല രീതിയിൽ തക്കാളിക്ക് വിളവ് ലഭിക്കുന്നതാണ്.

അതുപോലെതന്നെ പൂക്കൾ കൊഴിയാതെ നിറയെ കായകൾ ഉണ്ടാവുകയും ചെയ്യും.ഒരു സ്പൂൺ ന്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്തു കൊടുക്കാം. തക്കാളി ചെടികൾ വാടിപ്പോകുന്ന പ്രവണത ഉള്ളതിനാൽ ഇത് ഒഴിവാക്കാനായി കഞ്ഞി വെള്ളത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ തക്കാളി നമുക്ക് വിളവെടുക്കാൻ ആയി സാധിക്കും. ഇനി ദിവസവും കിലോ കണക്കിന് തക്കാളി ലഭിക്കാൻ ഈ പൊടിക്കൈകൾ ചെയ്താൽ മതി.

Malayalam News Express