വേനൽ കാലങ്ങളിലെ ഏറ്റവും അധികം ഉപയോഗിച്ച് വരുന്ന ഒന്നാണ് പനംനൊങ്ക്. ഇതിനെ പാം ഫ്രൂട്ട് ,ഐസ് ആപ്പിൾ ഫ്രൂട്ട് എന്നിങ്ങനെ അറിയപ്പെടുന്നു. അന്നജം, കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. വേനൽക്കാലത്ത് പനംനൊങ്ക് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
മാംസളമായ പനംനൊങ്ക് ശരീരത്തിനെ തണുപ്പിക്കാൻ ഏറെ നല്ലതാണ്. ഇരുമ്പ് ,പൊട്ടാസ്യം, സിംങ്ക്, ഫോസ്ഫറസ് തുടങ്ങിയ പല ധാതുക്കളും പനംനൊങ്കകിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുതായിട്ട് മധുരമുള്ള ഇതിന് തേങ്ങയുടെ രുചിയും ഉണ്ട്. വേനൽ കാലങ്ങളിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ധാതുക്കളുടെയും, പഞ്ചസാരയുടെയും മിശ്രിതം ഇത് നൽകുന്നു.
രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും, മലബന്ധം ഓക്കാനം, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവ അകറ്റാനും ഏറെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ദഹന പ്രശ്നങ്ങൾ മാറുന്നതിനും , ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ എല്ലാവിധ ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും വളരെ വേഗം തന്നെ ഫലം നൽകുന്ന ഒന്നാണ് പനംനൊങ്ക്.
