മുടി വളർച്ച ആണോ നിങ്ങളുടെ പ്രശ്നം, എങ്കിൽ മുരിങ്ങയില കഴിക്കാം; ഇതിലും നല്ല മാർഗം വേറെ ഇല്ല

നമ്മുടെയൊക്കെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. മുരിങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും, ധാതുക്കളും കൊണ്ട് ഏറെ സമ്പുഷ്ടമാണ് മുരിങ്ങ. മുരിങ്ങ കഴിക്കുന്നത് ആരോഗ്യകപരമായ മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും മുരിങ്ങയിൽ ധാരാളമായി ധാരാളമായിട്ടുണ്ട്.

അതുമൂലം മുടിയെ പരിപോഷിക്കുന്നതിനും , മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ ഏറെ നല്ലതാണ്. നാരുകളുടെ ഒരു മികച്ച ഉറവിടമാണ് മുരിങ്ങ. അതുപോലെതന്നെ ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഒക്കെ മുരിങ്ങ ഏറെ സഹായിക്കുന്നു. മുരിങ്ങയിലയിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നതിനാൽ മുടികൊഴിച്ചിൽ തടയാനും, ആരോഗ്യപരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ആവശ്യ വസ്തുക്കളായ ഇരുമ്പും, സിങ്കും മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുടികൊഴിച്ചിൽ തടയുന്നതിനും ആരോഗ്യപരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഏറെ സഹായിക്കുന്നു.

Malayalam News Express