നമ്മുടെ ചെറുപ്പകാലങ്ങളിൽ കല്ല് പെൻസിൽ കൊണ്ട് സ്ലൈറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ആയി ഉപയോഗിച്ചിരുന്ന മഷിത്തണ്ട് ആൾ അത്ര നിസ്സാരക്കാരൻ അല്ല . ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് വെള്ളത്തണ്ട് അഥവാ മഷിത്തണ്ട്. ഇതിനെ വെറ്റിലെ പച്ച, കണ്ണാടിപ്പച്ച, മഷിപ്പച്ച, കോലു മഷി, വെള്ളം കുടിയൻ അങ്ങനെ പലവിധ പേരുകളിൽ അറിയപ്പെടുന്നു.
നമുക്കറിയാത്ത ഒരുപാട് ഔഷധഗുണങ്ങൾ ഈ ചെടിക്കുണ്ട്. ഇതൊരു ഉത്തമ വേദനസംഹാരിയും ,വൃക്ക രോഗങ്ങൾ മാറാനും, പൂപ്പൽ രോഗങ്ങൾ തടയാനും, ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ മാറാനും ഉപയോഗിച്ച് വരുന്നുണ്ട്. ആരോഗ്യഗുണങ്ങളാൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇലയും തണ്ടും. മഷിത്തണ്ടിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പ് രൂപത്തിലാക്കി തലവേദന ഉള്ളപ്പോൾ നെറ്റിത്തടത്തിൽ വച്ചാൽ വേഗം തന്നെ തലവേദന മാറി കിട്ടുന്നതാണ്.
അതുപോലെതന്നെ രുചി ഇല്ലായ്മയ്ക്കും, വിശപ്പില്ലായ്മകകും നല്ലൊരു ഔഷധമാണ് മഷിത്തണ്ട്. ചൂടുള്ള സമയങ്ങളിൽ ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിൽ ചൂടു കുറയ്ക്കാനും, ഉന്മേഷം നൽകാനും സഹായിക്കുന്നു. അതുപോലെതന്നെ ഇത് ഫേസ്പാക്ക് ആയി ഉപയോഗിച്ചാൽ മുഖക്കുരു പോലെയുള്ള ചർമ്മ വൈകല്യങ്ങളെ തടയാനും ഏറെ നല്ലതാണ്.
