ചുവന്ന ചീര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ ഏറെയാണ്

ഇലക്കറികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഏതെന്ന് ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരം ചീര എന്നാണ്. രാസവളങ്ങള്‍ ചേർത്ത ചീരയാണ് കൂടുതലും വിൽക്കപ്പെടുന്നത്. ചീര വീട്ടില്‍തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. ശരീരത്തിന് വളരെയേറെ ഗുണങ്ങൾ ലഭിക്കുന്ന ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ ഉറവിടമാണ് ചുവന്ന ചീര. ചുവന്ന ചീരയിൽ ധാരാളം പെറ്റോ കെമിക്കലുകളും ,നൈട്രേറ്റും അടങ്ങിയിട്ടുണ്ട്.

കുടലിലെ അൾസർ സോറിയാസിസ് എന്നിവയ്ക്കും ഇത് ഏറെ ഫലപ്രദമാണ്. ചുവന്ന ചീര രക്തക്കുഴലുകളുടെ ആരോഗ്യത്തെയും രക്തചക്രമണത്തിനേയും സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. നമ്മുടെ ശരീരത്തിന് ദഹനത്തെ ഏറെ സഹായിക്കുന്ന ഒരു ഒരുപാട് നാരുകൾ ഉള്ള ഒരു പച്ചക്കറിയാണ്.അതുപോലെതന്നെ ക്ഷീണം കുറയ്ക്കാനും ,പേശികളുടെ വളർച്ചയ്ക്കും ,ധാരാളം ആൻറി ഓക്സിഡന്റുകൾ ലഭിക്കുന്നതിനും, ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് ചീര. ആരോഗ്യകരമായ ചുവന്ന ചീരയുടെ ഉയർന്ന നൈട്രേറ്റ് മൂല്യം രക്തചക്രമണത്തെയും ഹൃദയാരോഗ്യത്തെയും ഏറെ പ്രോത്സാഹിപ്പിക്കുന്നു.

ചുവന്ന ചീരയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് വൻകുടലിനെ സംരക്ഷിക്കുന്നു ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ, അതിസാരം, വിളർച്ച, അസ്ഥിരോഗങ്ങൾ, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചീര ഏറെ ഗുണം ചെയ്യും. നാരുകളാൽ സമ്പന്നമായ ചീര അമിതഭാരം കുറയ്ക്കാനും ഉത്തമമാണ്. മൈഗ്രെയ്ന്‍, തലവേദന, അസ്ഥിക്ഷതം, ആര്‍ത്രൈറ്റിസ്, എന്നിവ മൂലമുണ്ടാകുന്ന വേദനകള്‍ക്കു ശമനം നല്‍കാനും ചുവന്നചീര കഴിയ്ക്കുന്നത് ഗുണം ചെയ്യും.

Malayalam News Express