ഈ ചെടി എവിടെ കണ്ടാലും പൊക്കിക്കോ; ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കാൻ ഇതിൻറെ ഒരു ഇല മതി

നമ്മുടെ പറമ്പിലും, വഴിയോരങ്ങളിലും ഒക്കെ കാണപ്പെടുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് തഴുതാമ. നമ്മുടെ ശരീരത്തിന് യുവത്വം നിലനിർത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് തഴുതാമ. ഇതിൻറെ തണ്ടാണ് പ്രധാനമായും നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.

നല്ല ജലാംശം ഉള്ള മണ്ണിലാണ് തഴുതാമ തഴച്ചു വളരുന്നത്. ഇതിൻറെ ഇളം തണ്ടും ഇലയും ആണ് ഭക്ഷ്യയോഗ്ഗ്യമായത്. ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിൻറെ വേരിന് ഏറെ ഔഷധഗുണങ്ങൾ ഉണ്ട്. പനി, ചുമ, ഹൃദ്രോഗം ശരീരത്തിൽ ഉണ്ടാകുന്ന നീര് എന്നിവയ്ക്ക് തഴുതാമ ഏറെ നല്ലതാണ്.

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒക്കെ പ്രധാനമായും കണ്ടുവരുന്നത് വെളുപ്പും, ചുവപ്പും നിറത്തിലുള്ള തഴുതാമയുടെ ഇനങ്ങളാണ്. ഇതിലെ വെള്ള തഴുതാമ പക്ഷപാത സംബന്ധമായ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, ഹൃദ്രോഗം ,അർശസ് തുടങ്ങിയ രോഗങ്ങൾക്ക് ഏറെ ഫലം ചെയ്യുന്നതാണ്. തഴുതാമയുടെ വേര്, തൊലി കഫ പിത്തര രോഗങ്ങളെ അകറ്റുന്നതിനും, ഉറക്കമില്ലായ്മയ്ക്കും, ശ്വാസംമുട്ടൽ, ചുമ, പാണ്ട് രോഗം എന്നിവയ്ക്കും കൃമിശല്യം ഇല്ലാതാക്കുവാനും കഫ പിത്തര രോഗങ്ങളെ അകറ്റുവാനും തഴുതാമ സമൂലം ഉപയോഗിക്കാവുന്ന ഒന്നാണ്.

Malayalam News Express