കീടങ്ങളെ തുരത്താൻ ഒരു കിടിലൻ വഴി; വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ലായനി

നമ്മുടെ കൃഷിയിടങ്ങളിൽ പലപ്പോഴും കീടബാധയും മറ്റും ഉണ്ടാകാറുണ്ട് . ഇതിനെ ചെറുക്കാനായി പലതരത്തിലുള്ള കീട നിയന്ത്രണം മാർഗ്ഗങ്ങളും നമ്മൾ ചെയ്യാറുണ്ട് എന്നാൽ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ കീടങ്ങളെ ചെറുക്കാൻ ഉപയോഗിക്കാവുന്നതാണ്. നമ്മൾ ഭക്ഷണത്തിന് രുചി കൂട്ടാനും, അച്ചാറുകൾ ഏറെ നാൾ കേടുകൂടാതിരിക്കാനും ആയി വിനാഗിരി ചേർത്തു കൊടുക്കാറുണ്ട്.

അതേ വിനാഗിരി തന്നെ നമുക്ക് കൃഷിക്കും ഉപയോഗിക്കാവുന്നതാണ്. കീട നിയന്ത്രണത്തിനായി വിനാഗിരി നമുക്ക് വളരെ എളുപ്പത്തിലും അധികം ചെലവില്ലാതെയും ചെയ്യാൻ കഴിയുന്ന ഒരു മാർഗ്ഗമാണ്. ഇതിനായി വിനാഗിരിയും 5 അല്ലി വെളുത്തുള്ളിയും ഡിഷ് വാഷ് അല്ലെങ്കിൽ ഷാമ്പുവും എടുക്കാം. അതിനുശേഷം വെളുത്തുള്ളി നന്നായിട്ട് അരച്ചെടുക്കണം. അരച്ചെടുത്ത വെളുത്തുള്ളിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ചേർത്തു കൊടുക്കാം.

ഇനി ഇതിലേക്ക് അര ടേബിൾസ്പൂൺ ഡിഷ് വാഷ് കൂടി ചേർക്കുക. ഇനി ഈ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിലേക്ക് ചേർത്ത് നേർപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിക്കുക. ചെടികളുടെ ഇലയിലും ,അടിഭാഗത്തും ഒക്കെ നന്നായിട്ട് സ്പ്രേ ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ കീടങ്ങളെ ഒരു പരിധിവരെ ചെറുക്കാൻനായി കഴിയും. മൂഞാ, വെള്ളിയിച്ച എന്നിവയെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാനായി സാധിക്കും.

അതുപോലെതന്നെ എല്ലാത്തരം കീടങ്ങളെയും ചെറുക്കാനുള്ള നല്ലൊരു മാർഗമാണിത്. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ കൃഷിയിടങ്ങളിലെ കീട ബാധ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്നതാണ്.

Malayalam News Express