വെറും 10 മിനിറ്റ് കൊണ്ട് എസി ഒന്നുമില്ലാതെ നമ്മുടെ റൂം തണുപ്പിക്കാം, ഉപകാരപ്രദമായ അറിവ്

വെറും 10 മിനിറ്റ് കൊണ്ട് എസി ഒന്നുമില്ലാതെ നമ്മുടെ റൂം തണുപ്പിക്കാം.

ഈ ചൂടുകാലത്ത് ഏറ്റവും കൂടുതൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യമാണ് ഒരു എസി ഉണ്ടായിരുന്നെങ്കിൽ എന്ന്, അത്രയ്ക്ക് ചൂടാണ് ഈ സമയങ്ങളിൽ നമ്മൾ അനുഭവിക്കുന്നത്, ഇത് കാരണം രാത്രി മര്യാദയ്ക്ക് ഒന്ന് സുഖമായിരുന്നു ഉറങ്ങാൻ പോലും പലർക്കും സാധിക്കുന്നുണ്ടാവുകയില്ല, പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങൾ ഒക്കെ ഉള്ള വീടുകളിൽ അവർക്കു ഏറ്റവും ബുദ്ധിമുട്ടായിരിക്കും, അത്കൊണ്ട് പലരും ടെറസിനു മുകളിൽ വെള്ളമൊഴിച്ചും പല പണികൾ ചെയ്തു ചൂട് കുറയ്ക്കാൻ ശ്രമിക്കും, എന്നാൽ എസി വാങ്ങാതെ ഈ പണികൾ ഒന്നും ചെയ്യാതെ വെറും 10 മിനിറ്റ് കൊണ്ട് റൂമിൽ ഉള്ളിലെ ചൂട് നമുക്ക് കുറയ്ക്കാം.

രാത്രി കിടക്കാൻ നേരത്ത് അസഹ്യമായ ചൂടുകാരണം രണ്ട് ഫാൻ വച്ചൊക്കെ കിടന്നുറങ്ങുന്നവരുണ്ട്, അതിൽ ഒരെണ്ണം പെഡസ്ട്രിയൽ (ടേബിൾ) ഫാൻ ആയിരിക്കും, പക്ഷേ രണ്ടു ഫാൻ ഇട്ടാലും റൂമിനുള്ളിലെ ചൂട് അങ്ങനെ തന്നെ നിൽക്കുക തന്നെ ചെയ്യും, അത് മാറ്റാനായി തണുപ്പിക്കാൻ പോകുന്ന റൂം ഏതാണെന്നു വച്ചാൽ ആ റൂമിന്റെ ജാനാലയുടെ പുറത്തായി ടേബിൾ ഫാൻ വച്ച് ജനാലയിലെ ഒരു പാളി മാത്രം തുറന്നു 10 മിനിറ്റ് നേരം ഫുൾ സ്പീഡിൽ ഓൺ ചെയ്തു ഇടണം.

സാധാരണ റൂമുകളിൽ രണ്ട് സൈഡിലായി ജനാലകൾ ഉണ്ടായേക്കാം അങ്ങനെയാണെങ്കിൽ ഒരു സൈഡിലെ ജനാലയുടെ പാളിയുടെ പുറത്തു ടേബിൾ ഫാൻ വെക്കുകയും മറ്റേ സൈഡിലെ ജനാലയുടെ ഒരു പാളി വെറുതെ തുറന്നിടുകയും വേണം, അത് എന്തിനാണെന്ന് വെച്ചാൽ പുറത്തുനിന്നുള്ള തണുത്തകാറ്റ് ടേബിൾ ഫാൻ വഴി ഉള്ളിലേക്ക് കടക്കുമ്പോൾ ഉള്ളിലുള്ള ചൂട് മറ്റ് വഴിക്ക് പുറത്തേക്ക് പോകുവാൻ വേണ്ടിയിട്ടാണ്. ഇനി ഒരു സൈഡിൽ മാത്രേ ജനാല ഉള്ളു എങ്കിൽ അതിലുള്ള മറ്റേ പാളി തുറന്നാൽ മതിയാകും. ഒന്നുകൂടി പെട്ടെന്ന് ചൂട് പോകാൻ നമുക്ക് മുകളിലെ ഫാനും ഓൺ ചെയ്ത് ഇടാം, ഇങ്ങനെ പത്തു മിനിറ്റ് നേരം ചെയ്ത ശേഷം റൂം നല്ലപോലെ തണുത്തു കിട്ടും, അങ്ങനെയാകുമ്പോൾ പുറത്തു വച്ചിരിക്കുന്ന ടേബിൾ ഫാൻ ഓഫ് ചെയ്തു പിന്നീട് ജനാല അടച്ചു സുഖമായി കിടന്നുറങ്ങാവുന്നതാണ്.

പക്ഷേ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഈ വിദ്യ രാത്രി കിടന്നുറങ്ങാൻ വേണ്ടി മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ, കാരണം ഉച്ചയ്ക്ക് ഒക്കെ പുറത്ത് നല്ല ചൂട് ആയിരിക്കും ആയതിനാൽ പുറത്തുനിന്നുള്ള ചൂടുകാറ്റ് ആയിരിക്കും ഫാനിലൂടെ ഉള്ളിലേക്ക് വരാൻ പോകുന്നത്, അതുകൊണ്ട് രാത്രി അന്തരീക്ഷം തണുക്കുമ്പോൾ ഈ രീതിയിൽ ചെയ്താൽ സുഖമായി ഒരു എസിയുടെയും സഹായമില്ലാതെ തണുപ്പിൽ കിടന്നുറങ്ങാം.

Malayalam News Express