വീട്ടുമുറ്റത്തെ പുല്ലും, കാടും കരിയിച്ചു കളയാൻ അടുക്കളയിലുള്ള ഈ സാധനം മാത്രം മതി; ഇനി കാട് പറിച്ചു ബുദ്ധിമുട്ടേണ്ട

മഴക്കാലം തുടങ്ങിയാൽ മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ചെടികളും, കളകളും തൊടിയിൽ ആവശ്യമില്ലാതെ വളർന്നുവരുന്നത്. തൊടിയിൽ ഇതുപോലെ പച്ചപ്പ് നിറയുമ്പോൾ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തൊടിയിലെ ആവശ്യമില്ലാത്ത ചെടികളെയും കളകളെയും നശിപ്പിക്കുക എന്നതാണ് കൊതുകിനെ തുരത്താനുള്ള ഏകമാർഗ്ഗം. ഇതിനായി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ചില മാർഗങ്ങൾ ഉണ്ട്.

അനാവശ്യമായി വളർന്നുവരുന്ന ചെടികളും, പുല്ലുകളും ഒക്കെ നശിക്കാനായി രണ്ട് ചെറിയ പാക്കറ്റ് സോപ്പുപൊടിയും, അര കപ്പ് വിനാഗിരിയും ഒരു കപ്പ് വെള്ളവും എടുക്കുക. ഒരു പാത്രത്തിലേക്ക് സോപ്പുപൊടി ഇട്ടു കൊടുക്കാം. അതിനുശേഷം വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം.ഈ രണ്ടു സാധനങ്ങളും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം. അതിനുശേഷം ഇതിനെ ഒരു സ്പ്രേ ബോട്ടിലിലേക്ക് നിറച്ച ശേഷം ചെടികളും ,കളകളും ഒക്കെ തിങ്ങിനിറങ്ങി നിൽക്കുന്ന ഭാഗങ്ങളിൽ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കാം.

ആവശ്യമില്ലാതെ തിങ്ങിവളരുന്ന ചെടികൾ ഉള്ള എല്ലാ ഭാഗത്തും ഈ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത് മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ പുല്ല് ഒക്കെ നന്നായി കരിഞ്ഞു തുടങ്ങുന്നതാണ്. ഇത് കളകൾ നശിക്കാൻ മാത്രമല്ല ഓടകളിൽ വെള്ളം കെട്ടിനിൽക്കുന്നത് നിൽക്കുന്നത് വഴി ഉണ്ടാകുന്ന കൊതുക് ശല്യം ഒഴിവാക്കാനും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Malayalam News Express