മാവും, പ്ലാവും കുലകുത്തി കായ്ക്കാൻ ഇതാണ് വേണ്ടത്; ഈയൊരു സംഭവം എത്രപേർക്ക് അറിയാം

വർഷങ്ങളായി നമ്മൾ നട്ടുവളർത്തിയ മാവ്, പ്ലാവ് ഇവയെന്നും കായിച്ചില്ലെങ്കിൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കാത്തത് കൊണ്ടാണ്. നമ്മുടെ മാവ് പൂത്തില്ല, കായ്ച്ചില്ല എന്നൊക്കെ പറഞ്ഞ് പരിഭവിക്കുന്നതിന് പകരം അതിനു വേണ്ടുന്ന പ്രതിവിധി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്.

എത്ര പൂക്കാത്ത ചെടികളിലും ഇത് ഉപയോഗിച്ചാൽ പൂക്കൾ വിടരും. അതുപോലെ തന്നെ കായ്ക്കാത്ത മാവ്, പ്ലാവ് ഇവയൊക്കെ നല്ല രീതിയിൽ കായഫലം തരികയും ചെയ്യും. ഇതിനാവശ്യമായ നൈട്രജൻ പൊട്ടാസ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ് വർഷങ്ങളായി മാവ് കായ്ച്ചില്ല എന്നൊക്കെ പറയുന്നതിന് കാരണം. ചെടികൾക്ക് വളമായി ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു ഒന്നാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്.

വളം കിട്ടുന്ന കടകളിൽ ഒക്കെ കിട്ടുന്ന ഒന്നാണ് ഇത്.ചാണകത്തിന് പകരം ഉപയോഗിക്കാവുന്ന ഇതിൽ എൻ പി കെ നല്ല അളവിൽ ഉണ്ട്. ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ ഈ വളം ചെയ്തു കഴിഞ്ഞാൽ ഇതിൻറെ ഗുണം ലഭിക്കുന്നതാണ് ഇതിൻറെ പ്രത്യേകത. ഉറുമ്പ് ശല്യം ഉണ്ടാവാതിരിക്കാനായി ഇതിൻറെ തെളി മാത്രം ഒഴിക്കാനായി ശ്രദ്ധിക്കണം. ഇതിൻറെ മട്ട് ചെടികളുടെ ചുവട്ടിൽ ഇട്ടു കഴിഞ്ഞാൽ ഉറുമ്പ് ശല്യം ഉണ്ടാവുന്നതാണ്.

ഇതിനുവേണ്ടി വളം തയ്യാറാക്കാനായി ആദ്യം തന്നെ കടലപ്പിണ്ണാക്ക് ഒരു ദിവസം വെള്ളത്തിൽ കുതിർത്ത ശേഷം ഒരു ലിറ്റർ കഞ്ഞി വെള്ളത്തിലേക്ക് ഇത് ചേർത്ത് നല്ലതുപോലെ കലക്കി എടുക്കണം. കഞ്ഞിവെള്ളം ഇല്ലെങ്കിൽ സാധാ വെള്ളം ചേർത്താലും മതി. ഇതിലേക്ക് അല്പം ചാരവും ചേർത്തശേഷം വെള്ളം നല്ലതുപോലെ ചേർത്ത് മിക്സ് ചെയ്ത് വേണം ഉപയോഗിക്കാൻ ആയി. രണ്ടോ, മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം ഈ വളം ഉപയോഗിക്കാവുന്നതാണ്.

എത്ര കഴിക്കാത്ത മാവിനും ,പ്ലാവിനും നല്ലപോലെ കായഫലം ലഭിക്കും. അതുപോലെതന്നെ ചെടികൾക്കും ഉപയോഗിക്കാൻ നല്ലൊരു വളമാണ്. എങ്ങനെയാണ് ഈ വളം തയ്യാറാക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടുതൽ അറിയാനായി വീഡിയോ നിങ്ങളെ സഹായിക്കും.

Malayalam News Express