ചുരയ്ക്ക നിറയെ കായ്ക്കാനായി വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴി; ഇങ്ങനെ കൃഷി ചെയ്താൽ 100% വിളവ്

വെള്ളരിക്കയുടെ ഇനത്തിൽപ്പെട്ട ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ഏറെ ഔഷധഗുണങ്ങൾ ഉണ്ട് ചുരക്കയ്ക്ക്. പരിചരണ പരിചരണങ്ങൾ ഒന്നുമില്ലെങ്കിലും നല്ല രീതിയിൽ വിളവ് തരുന്ന ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ഇതിൻറെ വിത്തുകൾ നട്ടും ,തണ്ടുകൾ മുറിച്ചു നട്ടും പുതിയ തൈകൾ മുളപ്പിച്ചെടുക്കാവുന്നതാണ്. ഇതിൻറെ കായകളിൽ വിറ്റാമിൻ ബി ,സി, അയൺ ,മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.

ചുരയ്ക്ക അരച്ച് തലമുടിയിൽ തേച്ചാൽ മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ മാറുന്നതാണ്. ചുരക്കയുടെ നീര് ചെറുനാരങ്ങയിൽ ചേർത്ത് കഴിച്ചാൽ വാദം കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ചുരക്കയുടെ ജ്യൂസ് കുടിച്ചാൽ അമിതവണ്ണം കുറയ്ക്കാനും ഇത് സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും, വേനൽക്കാലത്ത് പറ്റിയ നല്ലൊരു പച്ചക്കറി തന്നെയാണ് ചുരക്ക.

വെള്ളിച്ച ശല്യം, മുഞ്ഞ ശല്യം എന്നിവയാണ് ചുരക്കയെ ബാധിക്കുന്ന രോഗങ്ങൾ.ഇതിനെ ചെറുക്കാനായി വേപ്പെണ്ണ ,വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. കൃത്യമായി വളം കൊടുത്താൽ 5 – 6 മാസം തുടർച്ചയായി ഇതിൽ നിന്നും വിളവെടുക്കാം. ഒരു പ്രാവശ്യം വിളവെടുത്തതിനുശേഷം വള്ളികൾ കരിഞ്ഞു പോവുകയാണെങ്കിൽ അവിടെവച്ച് മുറിച്ച് വളപ്രയോഗം ചെയ്താൽ വീണ്ടും ചുരക്ക വളർന്നു കായ്ക്കും.

ചുരക്കയുടെ വള്ളികൾ പടർന്നു വരുന്ന സമയത്ത് ചാണകപ്പൊടിയോ ,കമ്പോസ്റ്റോ ,വേപ്പിൻ പിണ്ണാക്കോ, എല്ലുപൊടിയോ ഏത് ജൈവവള അങ്ങനെ ഏതെങ്കിലും ജൈവവളം ചേർത്തു കൊടുക്കാം. അഞ്ചുമണിക്കൂർ ന്യൂഡോമോണസ് ലായനി മുക്കിവെച്ച ശേഷം വിത്തുകൾ നടാവുന്നതാണ്. മണ്ണിനൊപ്പം ചാണകപ്പൊടി, എല്ലുപൊടി കരിയില ,വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വിത്തുകൾ പാകി എടുക്കാം.

ഒരാഴ്ച സമയം ആവുമ്പോഴേക്കും വിത്തുകൾ മുളച്ചു വരും . മഴക്കാലത്ത് കോഴിവളം ചേർത്തു കൊടുക്കുന്നത് നല്ലതാണ്. വണ്ട് ശല്യം മാറാനായി ഒന്നിടവിട്ട ദിവസങ്ങളിൽ വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നല്ല രീതിയിൽ ചുരക്കയിൽ നിന്ന് വിളവ് ലഭിക്കും.

Malayalam News Express