ബ്രോക്കോളി ഒരു ശീതകാല പച്ചക്കറിയാണ്. ക്യാബേജിന്റെയും കോളിഫ്ലവറിന്റെയും കുടുംബത്തിൽപ്പെട്ട ഒരു പച്ചക്കറിയാണ് ഇത്. പൂവ് പോലെ കാണപ്പെടുന്ന ഭാഗമാണ് ഇതിൻറെ ഭക്ഷ്യയോഗ്യമായി കണക്കാക്കുന്നത്. ഒരു വിറ്റാമിൻ സിയുടെ ഒരു ഉറവിടമാണ് ബ്രോക്കോളി, ബ്രോക്കോളിയിൽ മഗ്നീഷ്യം, സിംക്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇതിൽ ആൻറി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കോശ നശീകരണം തടയുവാനും അതുവഴി അർബുദത്തെ ചെറുക്കാനും ആയി ഇതിന് കഴിവുണ്ട് . സൾഫർ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ആർത്രൈറ്റിസിനെ തടയുകയും ചെയ്യും. അമിത രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വെയിൽ അധികം ലഭിക്കാത്ത സ്ഥലങ്ങളിൽ വേണം ബ്രോക്കോളി കൃഷി ചെയ്യാനായി.
ഗുണങ്ങൾ ഏറെയുള്ള ബ്രോക്കോളിയെ ചകിരിച്ചോറും,മണ്ണും നിറച്ച് ട്രെയിലോ മണ്ണ് നിറച്ചട്രെയിലോ അല്ലെങ്കിൽ ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും ചേർത്ത് ഇളക്കിയ മണ്ണിൽ തടമെടുത്ത ബ്രോക്കോളി വിത്തുകൾ പാകി എടുക്കാവുന്നതാണ്. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പവഴി വളർത്തിയെടുക്കാനായി സാധിക്കും.വിശദമായി അറിയാൻ വീഡിയോ കാണാം.
