നമ്മുടെയൊക്കെ വീടുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ബാക്കി വരുന്ന കാർബോർഡ് പീസുകൾ നമ്മൾ മിക്കവാറും വെറുതെ കളയുകയാണ് ചെയ്യാറ്.എന്നാൽ ഇത്തരം കാർബോർഡുകൾ ഉപയോഗിച്ച് പോട്ട് മിക്സ് തയ്യാറാക്കി പൂക്കൾ വളർത്തിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ കാർബോർഡിനെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം.
ചെറിയ കഷണങ്ങളാക്കി മുറിച്ച് കാർബോർഡിനെ ഒരു പോട്ട് എടുത്ത് അതിൻറെ ഏറ്റവും അടിഭാഗത്ത് നമ്മൾ കട്ട് ചെയ്തു വച്ചിരിക്കുന്ന കാർബോർഡ് പീസുകൾ ഫിൽ ചെയ്ത് നൽകാവുന്നതാണ്. ചട്ടിയുടെ അരഭാഗം ആകുന്നത് വരെ ഇങ്ങനെ ഫിൽ ചെയ്തു നൽകാം. ഇതിനു മുകളിലേക്ക് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയും കുറച്ച് ശീമക്കൊന്നയുടെ ഇലയും കൂടി ചട്ടിയിലേയ്ക്ക് ചേർത്തു കൊടുക്കണം. തൊടിയിൽ നിന്നും മറ്റും കിട്ടുന്ന ഉണങ്ങി ഇലകളും, ഉണങ്ങിയ പ്ലാവിലകളും ഒക്കെ കൈകൊണ്ട് പൊടിച്ചു ചേർത്തു കൊടുക്കുക. ഇതിനു മുകളിലേക്ക് ചെടികൾക്ക് വളരാൻ ആവശ്യമായ മണ്ണിട്ട് കൊടുക്കാം.
പോട്ടിന്റെ മുക്കാൽഭാഗം വരെ മണ്ണ് ഫീൽ ചെയ്ത ശേഷം ആവശ്യമുള്ള ചെടി അതിനുമുകളിൽ നട്ടു കൊടുക്കാം. ഈയൊരു രീതിയിൽ പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ പോട്ട്ന് ഒട്ടും കനവും ഉണ്ടാകുകയില്ല, മാത്രമല്ല ചെടി നല്ലതുപോലെ തഴച്ചു വളരുകയും, പൂക്കൾ ഉണ്ടാവുകയും ചെയ്യും. അതുമാത്രമല്ല വേര് ചീയലും ഉണ്ടാവുകയില്ല. ഇങ്ങനെ നട്ടെടുക്കുന്ന ചെടികൾ ആവശ്യത്തിന് സൂര്യപ്രകാശവും വെള്ളവും കിട്ടുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ദിവസവും രണ്ടുനേരം ചെടി നനയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഈയൊരു രീതിയിൽ പോട്ട് മിക്സ് തയ്യാറാക്കി വളരെ കുറഞ്ഞ കാലയളവിൽ തന്നെ നല്ലതുപോലെ പൂക്കൾ ഉണ്ടാവുന്നതാണ്. അതുപോലെ അലങ്കാര സസ്യങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ വളർത്തിയെടുക്കാവുന്നതാണ്
