ദിവസവും അല്പസമയം കൈയ്യടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങൾ ലഭിക്കുന്നതാണ്. കൈയടി കൈകൾ തമ്മിൽ കൂട്ടിയടിക്കൽ മാത്രമാണെന്നു കരുതരുത്. നമ്മുടെ ശരീരത്തിൽ 340 പ്രഷർ പോയിന്റുകളുണ്ട്. ഇതിൽ 28എണ്ണം കൈകളിലാണ്.
വിവിധ ശരീരാവയവങ്ങളിലെവേദനകൾ ഇല്ലാതാക്കാൻ ഈ പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിച്ചാൽ മതി. കയ്യടിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങൾ അധികമാർക്കും അറിയില്ല. നമ്മൾ പല ആഘോഷങ്ങൾക്കും സന്തോഷത്തോടെ കയ്യടിക്കാറുണ്ട്. അതുമാത്രമല്ല കുട്ടികളെ കൊണ്ടും കയ്യടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ കൈയ്യടിക്കുന്നത് സന്തോഷം തരുന്നത് മാത്രമല്ല ആരോഗ്യത്തിലേക്കുള്ള ഒരു വഴിയും കൂടിയാണ്. ദിവസവും അല്പസമയം കൈയ്യടിച്ചാൽ നമ്മളിൽ രക്തഓട്ടം കൂടാൻ ഏറെ സഹായിക്കും.
ഒരു ദോഷഫലവും ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് കൈയടിക്കുക എന്നുള്ളത്. ഇങ്ങനെ ചെയ്യുന്നത് മൂലം ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം, തലവേദന, ജലദോഷം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, വാദസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും കൈയ്യടിക്കുന്നത് ഗുണം ചെയ്യും.
