October 30, 2020

വീടുകളിൽ അരിപ്പ വളരെയധികം കറപിടിച്ച് ഇരിക്കുന്നുണ്ടോ? എളുപ്പം ഇനി കളയാമെന്നെ

വീടുകളിൽ അരിപ്പ വളരെയധികം കറപിടിച്ച് ഇരിക്കുന്നുണ്ടോ.. എത്ര കഴുകിയാലും ഈ കറകൾ മാറാൻ വലിയ ബുദ്ധിമുട്ടാണ്, പിന്നീട് വീണ്ടും അതിൽ തന്നെ ഓരോന്ന് അരിക്കുമ്പോൾ അത് നമുക്ക് തന്നെ ഒരു അസംതൃപ്തിയാണ് ഉണ്ടാക്കുക, ഇനി വീട്ടിൽ വിരുന്നുകാർ വരുമ്പോഴാണെങ്കിൽ അത് വലിയൊരു നാണക്കേടും ആയിരിക്കും. അപ്പോൾ ഒറ്റരാത്രികൊണ്ട് വീട്ടിൽ ഉള്ള അരിപ്പകൾ എല്ലാം കറകളൊക്കെ പോയി നല്ല പുതുപുത്തൻ ആക്കി എടുക്കാൻ നമുക്ക് സാധിക്കും.

അതിനായി ഒരു പരന്ന പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും നാല് ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം എന്നിട്ട് വൃത്തിയാക്കാൻ ഉദ്ദേശിക്കുന്ന അരിപ്പ അതിൽ വച്ച് അരിപ്പയുടെ എല്ലാ ഭാഗത്തേക്കും ഈ വെള്ളം ആകുന്നതുപോലെ മുക്കി വയ്ക്കാം, വേണമെങ്കിൽ ഒരു സ്പൂൺ കൊണ്ട് ഈ വെള്ളം അരിപ്പയുടെമേൽ കോരി ഒഴിക്കുകയും ചെയ്യാം, (ഇത് ചെറിയ അരിപ്പയുടെ അളവാണ് പറഞ്ഞേക്കുന്നത്, നിങ്ങള്ക്ക് വലിയ അരിപ്പ വൃത്തി ആകണമെങ്കിൽ അതിനനുസരിച്ച് അളവ് കൂട്ടി എടുക്കാവുന്നതാണ്, അപ്പോൾ വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കാം), ശേഷം അരിപ്പ നല്ലപോലെ മുങ്ങി ഇരിക്കുവാൻ വേണ്ടി അതിന്റെ അരിക്കുന്ന സ്ഥലത്ത് എന്തെങ്കിലും ഭാരം കയറ്റി വെച്ച് ഒരു രാത്രി മുഴുവൻ ഈ വിനാഗിരി വെള്ളത്തിൽ അങ്ങനെ തന്നെ വെക്കണം.

അതിനുശേഷം എടുത്ത് ഒരു ബ്രഷ് വച്ച് ഏതെങ്കിലും ഡിഷ് വാഷിൽ മുക്കി നല്ലപോലെ അരിപ്പയിന്മേൽ നല്ല പോലെ തേച്ചു ഉറച്ചു കൊടുക്കാം, ഒരു രാത്രി മുഴുവൻ വച്ച്തു കൊണ്ടുതന്നെ അതിൻറെ അഴുക്കെല്ലാം ഇളകിയിരിക്കുന്നുണ്ടാകും, ആയതിനാൽ വെറുതെ കുറച്ചു നേരം ഒന്ന് ഉരച്ചു കഴുകിയാൽ തന്നെ ഇത് പുതുപുത്തൻ ആയിരിക്കും. പിന്നെ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ അതിനുള്ളിലെ അണുക്കൾ എല്ലാം നല്ല പോലെ പോയി കിട്ടുകയും ചെയ്യും.

ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ചെയ്തിരുന്നാൽ നിങ്ങളുടെ അരിപ്പ എപ്പോഴും ക്ലീനായി തന്നെ ഇരിക്കും, ആയതിനാൽ ചായകറയും മറ്റു കറകളും ഒന്നും പ്രശ്നം ആവുകയുമില്ല, അതുകൊണ്ട് നമുക്ക് നല്ല സംതൃപ്തിയോടെ തന്നെ ഇതിൽ അരിച്ചെടുക്കാം.

Leave a Reply