വലിയ പരിചരണം ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒരു വിളയാണ് നിത്യവഴുതന. ദിവസവും വിളവെടുക്കാവുന്നതാണ് ഇതിൻറെ ഒരു പ്രത്യേകത. ഇതിൻറെ വിത്തുകൾ ആണ് നമ്മൾ നടാനായി ഉപയോഗിക്കുന്നത്. വയലറ്റ് നിറത്തിലും, ഇളം പച്ച നിറത്തിലും ഇവ കാണപ്പെടുന്നു. ഇതിൻറെ വിത്തുകൾ നട്ട് മൂന്നുദിവസം കഴിയുമ്പോൾ അത് മുളച്ചു വരും.നിത്യവഴുതനയിൽ നല്ല രീതിയിൽ കായഫലം ഉണ്ടാകാനായി എങ്ങനെയാണ് നടേണ്ടതെന്ന് നോക്കാം.
ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്,കമ്പോസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്ത മണ്ണിലാണ് ഇവ നടേണ്ടത്. നട്ടു 40 ദിവസം ആവുമ്പോഴേക്കും നിത്യവഴുതന പൂക്കാൻ തുടങ്ങും. വളരെ പെട്ടെന്ന് തന്നെ നിറയെ കായകൾ ഉണ്ടാവുകയും ചെയ്യും. ഇത് വളരാൻ തുടങ്ങുമ്പോൾ എല്ലുപൊടിയും, കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ചേർത്ത് ഒഴിച്ച് കൊടുക്കാം. ഇത് വളരാൻ തുടങ്ങുമ്പോൾ എല്ലുപൊടിയും, കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ഒക്കെ ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം നിറയെ കായഫലം ഉണ്ടാവുന്നതാണ്.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ നിത്യവും കായ്ക്കുന്ന നിത്യവഴുതനയ്ക്ക് പ്രത്യേക പരിചരണം പരിചരണം ഒന്നും ആവശ്യമില്ലെങ്കിലും കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഇട്ടുകൊടുത്താൽ നല്ല വിളവ് ലഭിക്കുന്നതാണ്.
