പാത്രങ്ങൾ മുതൽ മീൻ വരെ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന അടിപൊളി സാധനം.!! ഇനി ഇതു മാത്രം മതിയാകും..!!

വൃത്തിയാക്കുക എന്നത് ചെറിയ പണിയല്ല. വീടും പരിസരവും വീട്ടിലെ വസ്തുക്കളും വൃത്തിയാക്കി എടുക്കുക എന്നത് ഭാരിച്ച ജോലി തന്നെയാണ്. അതിനാൽ ഈ ജോലി എളുപ്പമാക്കാനുള്ള മാർഗങ്ങൾ നമ്മൾ തേടുന്നത് സ്വാഭാവികമാണ്.

വീട്ടിൽ ക്ലീൻ ചെയ്യുന്ന സമയത്ത് പാത്രങ്ങൾ മുതൽ തറ വരെ നമ്മൾ ക്ലീൻ ചെയ്യുമ്പോൾ വളരെ വൃത്തിയോടെ ലഭിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കാറുള്ളത്. ഇതിനായി പലതരത്തിലുള്ള പ്രോഡക്ടുകൾ ഓരോ വിഭാഗത്തിനും വേണ്ടിയും മാർക്കറ്റിൽ ലഭ്യമാണ്. അതായത്, പാത്രങ്ങൾക്ക് ഒരുതരം, നിലത്തിനും ചുവരിലും മറ്റൊരുതരം എന്നിങ്ങനെ വിവിധ ഇടങ്ങളിൽ വ്യത്യസ്തമായ പ്രോഡക്ടുകൾ നമ്മൾ ഉപയോഗിക്കേണ്ടിവരും.

ഇവ വാങ്ങുന്നതിന് തന്നെ നല്ല രീതിയിൽ ചെലവ് വരും. എന്നാൽ ഇത്തരം ക്ലീനിങ് ഏജന്റുകൾ വാങ്ങി പണം പാഴാക്കാതെ വീട്ടിൽ തന്നെ ഒരു അടിപൊളി ക്ലീനിങ് ഏജന്റ് തയ്യാറാക്കി എടുക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. രണ്ട് കപ്പ് ഇരുമ്പൻ പുളി എടുത്ത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും വെള്ളം ചേർക്കാതെ തന്നെ നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഇതാണ് നമ്മുടെ ക്ലീനിങ് ഏജന്റ്.

കപ്പുകളിൽ മുതൽ ബാത്റൂമുകളിലെ ടൈലുകളിൽ വരെ കറകൾ പറ്റിപ്പിടിച്ചിട്ടുണ്ടാകും. ഇത് മാറ്റുന്നതിന് തയ്യാറാക്കി വെച്ച പേസ്റ്റ് ഇതിലേക്ക് പുരട്ടി കൊടുത്ത് അഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം ചെറിയ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി. കറകളുമായി റിയാക്ട് ചെയ്ത് കറകൾ പെട്ടെന്ന് മാറുന്നതിന് ഈ സൊല്യൂഷൻ സഹായിക്കും. മീൻ നന്നാക്കുന്ന സമയത്ത് പോലും അത് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

Malayalam News Express