വീട്ടിൽ മല്ലിയില കാടുപോലെ വളർത്താൻ ഇതിലും മികച്ച വഴി വേറെയില്ല; ശരിയായ വളപ്രയോഗം ഇങ്ങിനെ

നമ്മുടെ വീടുകളിൽ വളരെ അത്യാവശ്യമുള്ള ഒരു സാധനമാണ് മല്ലിയില. പലരും ഇത് നട്ടു വളർത്താറുണ്ടെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ അത് നശിച്ചു പോകുന്നതായി കാണാറുണ്ട്. മല്ലിയില വളത്തുമ്പോൾ കൂടുതലായി വെയിൽ കുറഞ്ഞു പോവുകയും ചെയ്യരുത് കൂടുകയും ചെയ്യരുത് . വെയിൽ കുറഞ്ഞു പോവുകയാണെങ്കിൽ മണ്ണിലുള്ള വെള്ളം കൊണ്ട് വേഗം അഴുകി പോകാൻ ഇവിടെയുണ്ട്. മല്ലിയില നന്നായി കിളിർക്കാനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും.

മല്ലിയില നല്ല രീതിയിൽ വളർത്തിയെടുക്കാനായി ഇതിനുവേണ്ടി നമ്മൾ തേയിലയുടെ വേസ്റ്റാണ് എടുക്കേണ്ടത്. നൈട്രജൻ ധാരാളമായി തേയിലയുടെ വേസ്റ്റിൽ അടങ്ങിയിട്ടുണ്ട്. തേയില വേസ്റ്റിൽ നൈട്രജൻ അടങ്ങിയിട്ടുള്ളത് കൊണ്ട് മല്ലിച്ചെടി വളരെ വേഗത്തിൽ വളർന്നു വരാൻ സഹായിക്കും. കേരളത്തിലെ മണ്ണിൽ അമ്ലത കൂടുതലാണ്. അതു കുറയ്ക്കാനായി അല്പം കുമ്മായം ചേർത്തു കൊടുക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ മുട്ടത്തോട് പൊടിച്ചു ചേർക്കുന്നത് വളരെ നല്ലതാണ്. പച്ചക്കറികളുടെ വേസ്റ്റും മല്ലിയിലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാം.

തേയില ചണ്ടിയിൽ മധുരം ഉണ്ടെങ്കിൽ അത് കഴുകി കളഞ്ഞതിനുശേഷം ഉപയോഗിക്കാവുന്നതാണ്. മല്ലിച്ചെടി വളർത്തിയെടുക്കാനായി മുട്ടത്തോടും, പച്ചക്കറി വേസ്റ്റും, തേയിലച്ചണ്ടിയും കൂടി ഒരു മിക്സിയിൽ അരച്ചെടുക്കുക. ഈ വളം മൂന്നുദിവസം കഴിഞ്ഞ് ആണ് പ്രയോഗിക്കേണ്ടത്. നമ്മൾ അരച്ചുവെച്ച വളത്തിലേക്ക് ഒന്നര ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് മൂടി വയ്ക്കുക. എല്ലാദിവസവും ഇതൊന്നു ഇളക്കി കൊടുക്കാം. ഈ മിശ്രിതത്തിലേക്ക് ഒന്നര ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക.

രണ്ടുദിവസം ഇത് മൂടിവയ്ക്കണം. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കാം. ഒരു ലിറ്റർ വെള്ളവും കൂടെ ചേർത്ത് നമുക്ക് മല്ലി ചെടികളിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈ വളം കൊടുക്കുമ്പോൾ ഒരുപാട് ഒഴിച്ചു കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മൂലം മല്ലിയില കാട് പോലെ നമ്മുടെ വീട്ടിൽ വളരുന്നതാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ ഈ വളം ചെയ്താൽ മതിയാകും.

Malayalam News Express