ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ ഇവയ്ക്ക് രുചിയും മണവും കൂട്ടുന്നതിന് ഉപയോഗിക്കുന്ന പലതരത്തിലുള്ള സസ്യ വർഗ്ഗങ്ങൾ നമുക്കറിയാം. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഇലയാണ് മല്ലിയില. നോൺവെജ് വിഭവങ്ങളിലും വെജ് വിഭവങ്ങളിലും രുചിയും മണവും കൂട്ടുന്നതിന് മല്ലിയില വളരെ വലിയ സ്ഥാനം കാത്തു സൂക്ഷിക്കുന്നുണ്ട്. നമ്മൾ സാധാരണയായി മല്ലിയില ഉപയോഗിക്കണമെങ്കിൽ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ കടയിൽ നിന്ന് വാങ്ങി വെച്ചാലും രണ്ടു ദിവസത്തിനു ശേഷം ഇവ ചീഞ്ഞു പോകാറുണ്ട്. പിന്നീട് ഒരു ആവശ്യം വരുമ്പോൾ വീണ്ടും കടയിൽ നിന്ന് വാങ്ങേണ്ട അവസ്ഥ വരാറുണ്ട്. എന്നാൽ മല്ലിയില വീട്ടിൽ തന്നെ നട്ടുവളർത്താൻ സാധിച്ചാൽ ഇവ നാശമാകാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ സാധിക്കും. ഇതിനായി നമ്മൾ സാധാരണ മല്ലിയില വളർത്തുന്ന രീതികൾ അന്വേഷിക്കുമ്പോൾ ചട്ടിയിൽ മണ്ണു നിറച്ച് നട്ടു വളർത്തുന്ന രീതികൾ ആണ് മിക്കവാറും കണ്ടിരിക്കുന്നത്.
എന്നാൽ വളരെ പെട്ടെന്ന് തന്നെ മണ്ണ് ഉപയോഗിക്കാതെ മല്ലിയില നട്ടു വളർത്തുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവിടെ വെള്ളം ഉപയോഗിച്ചാണ് മല്ലിയില വളർത്തുന്നത്. ഇതിനായി മല്ലിയിലയുടെ ഗുണമേന്മയുള്ള കുരുക്കൾ വാങ്ങാവുന്നതാണ്. വിത്ത് ക്കൽ നന്നായാൽ മാത്രമേ നല്ലരീതിയിൽ മല്ലിയില നമ്മൾ പ്രതീക്ഷിച്ചതുപോലെ ലഭിക്കുകയുള്ളൂ. കുരുക്കൾ വാങ്ങിയശേഷം ഇത് ചെറുതായി ചതച്ച് എടുക്കണം. കുരുക്കൾ പൊട്ടിച്ച് എടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഇത് ഒരുപാട് പൊടിക്കരുത്. ഇനി ഒരു പാത്രത്തിൽ നിറയെ വെള്ളം എടുക്കുക. ഇനി അതിനുമുകളിൽ ഒരു അരിപ്പ പാത്രം വീഡിയോയിൽ ക്രമീകരിക്കുന്നത് പോലെ വയ്ക്കുക. അതിനുശേഷം ചതച്ചെടുത്ത വിത്തുകൾ ഇതിനു മുകളിൽ വിതറുക.
നമ്മൾ എത്ര വിത്തുകൾ ആണോ വളർത്താൻ ഉദ്ദേശിക്കുന്നത് ഇവ അഞ്ച് ദിവസം വ്യത്യാസത്തിൽ മൂന്ന് തവണകളായി വേണം ഇങ്ങനെ അരിപ്പയിൽ വിതറാൻ. അതിനുശേഷം ഇവ നനച്ച് കൊടുക്കുക. ഇനി ഇതിനുമുകളിൽ ഒരു ടിഷ്യൂപേപ്പർ വിരിച്ച് ചെറുതായി നനച്ച് കൊടുക്കാവുന്നതാണ്. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ വേരു പിടിച്ചു വരുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. 15 ദിവസം ഇടവേളകളിൽ വെള്ളം മാറ്റേണ്ടതാണ്. കൂടാതെ വെള്ളത്തിൽ അനുയോജ്യമായ ഫെർട്ടിലൈസർ ചേർക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രം മതി നമ്മുടെ അടുക്കളയിലേക്ക് ആവശ്യമുള്ള മല്ലിയില നമുക്ക് തന്നെ വളർത്താൻ സാധിക്കും.
