സാധാരണയായി നമ്മുടെ കേരളത്തിലെ എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ് കറിവേപ്പില. ആഹാരത്തിന് നല്ല മണവും രുചിയും ലഭിക്കാൻ വേണ്ടിയിട്ടാണ് നമ്മൾ കറിവേപ്പില ഉപയോഗിക്കുന്നത്. അതുപോലെതന്നെ കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ പലതാണ് . മുടിയുടെ സംരക്ഷണത്തിനു വേണ്ടിയും നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ട്.
ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. ഷുഗർ കുറയ്ക്കുന്നതിന് വേണ്ടിയും, തടി കുറയ്ക്കാൻ ഒക്കെ നമ്മൾ കറിവേപ്പില കഴിക്കാറുണ്ട്. കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾക്കും ഉദര സംബന്ധമായ രോഗങ്ങൾക്കും കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. പലരുടെയും വീട്ടിൽ കറിവേപ്പില നട്ടു പിടിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമായ രീതിയിൽ നമുക്ക് കിട്ടാറില്ല എന്നതാണ് സത്യം. കറിവേപ്പില നന്നായി തളിർത്തു വളരാനായി നല്ല സൂര്യപ്രകാശവും, വെള്ളവും ലഭിക്കുന്ന സ്ഥലത്ത് വേണം അത് നടാനായി.
കറിവേപ്പിലയിൽ കണ്ടുവരുന്ന രോഗങ്ങളാണ് പുള്ളി കുത്ത് രോഗവും, പൂപ്പൽ രോഗവും, മഞ്ഞ കളറിലായി മുരടിച്ചു പോകലും. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഇതിനെതിരെ കീടനാശിനി നിർമ്മിക്കാവുന്നതാണ്. ഇതിനുവേണ്ടി രണ്ട് കപ്പ് ചോറും, ഒരു ടീസ്പൂൺ തൈരും, ഒരു വെളുത്തുള്ളി കഷണവും, കുറച്ചു കായവും വെള്ളവും ചേർത്ത് നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കുക. ഇതൊരു പാത്രത്തിൽ ആക്കി തുണി കൊണ്ട് മൂടിവയ്ക്കുക മൂന്നുദിവസം ഈ മിശ്രിതം അടച്ചുവെച്ച ശേഷം മൂന്നാമത്തെ ദിവസം ഇതിനെ അരിച്ചെടുക്കുക.
അരിച്ചെടുത്ത ഈ മിശ്രിതം കറിവേപ്പിലയുടെ ചുവട്ടിലും, ഇലകളിലും ഒക്കെ തളിച്ചു കൊടുക്കാം ഇങ്ങനെ രണ്ടാഴ്ചയിലൊരിക്കൽ ചെയ്തു കൊടുക്കണം. കറിവേപ്പില ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഇതൊരു നല്ല പരിഹാരമാണ്. വളരെ പെട്ടെന്ന് തന്നെ കറിവേപ്പില നല്ലപോലെ തഴച്ചു വളരുകയും ചെയ്യും.
youtube.com/watch?v=59rdCiNU9Vs
