മലയാളികൾക്ക് പാചകത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് കറിവേപ്പില. ഇപ്പോഴാകട്ടെ മിക്കവരും കറിവേപ്പില പുറത്തുനിന്നാണ് വാങ്ങാറുള്ളത്. അതാകട്ടെ ഒരുപാട് കെമിക്കൽ അടിച്ചാണ് വരുന്നത്. കെമിക്കൽ ഒന്നുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കറിവേപ്പില ചെടി എങ്ങനെയാണ് വളർത്തിയെടുക്കുന്നത് എന്ന് നോക്കാം.
കറിവേപ്പില നന്നായി വളരാനായി ആദ്യം തന്നെ നമുക്ക് വേണ്ടത് കരിയിലയാണ്. ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് കരിയിലയ്ക്ക് മുകളിലായി തന്നെ ഉള്ളി തൊലിയും കൂടെ ഇട്ടാൽ വളരെ ഗുണം ചെയ്യുന്നതാണ്. ഇതിനു മുകളിൽ ഒരു ലയർ തയ്യാറാക്കിവെച്ച ചക്കയുടെ മടല്, കുരു ,തൊലി ഇവയൊക്കെ ചെറുതായിട്ട് അരിഞ്ഞ് മിക്സ് ചെയ്ത് കൊടുക്കണം.ഇതിലേക്ക് വീണ്ടും ഒരു ലേയർ കരിയിലയും മണ്ണ് എന്നിവ ഇട്ട് കൊടുത്ത ശേഷം ഇതിനു മുകളിലേക്ക് ചാണകപ്പൊടി കലക്കിവെച്ച വെള്ളം നേർപ്പിച്ച് ഒഴിക്കാവുന്നതാണ്.
അതിനുശേഷം വീണ്ടും തയ്യാറാക്കി വെച്ച ചക്കയുടെ വേസ്റ്റ് ഇട്ട് കൊടുത്ത ശേഷം കുറച്ചു കരിയില കൂടിയിട്ട് സെറ്റ് ആക്കിയ ശേഷം കറിവേപ്പില തൈ പറിച്ചു നടാവുന്നതാണ്. ഇതിനു മുകളിലേക്ക് കുറച്ചു മണ്ണും കൂടിയിട്ട് ചട്ടി ഒന്ന് സെറ്റ് ചെയ്ത് എടുക്കണം. ഈയൊരു രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ കറിവേപ്പില ചെടി വളരെ നന്നായി തഴച്ചു വളരുന്നതാണ്.
