മഴക്കാലത്ത് അഴുക്ക് പിടിച്ച ചവിട്ടിയും കിച്ചൻ ടവ്വലും എളുപ്പത്തിൽ വൃത്തിയാക്കാം

വീട്ടിലെ അമ്മമാർക്ക് വളരെ സുഖകരമായി ചെയ്യാൻ കഴിയുന്ന ഈസി ഹോം ടിപ്സാണ് ഇവിടെ നമ്മൾ നോക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന കാര്യമാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ ഏറ്റവും കൂടുതൽ സമയമെടുക്കുന്നത് വൃത്തിയാക്കാനാണ്. എന്നാൽ എന്തൊക്കെ ചെയ്താലും ചില ഭാഗങ്ങളിലുള്ള ചെളി എളുപ്പത്തിൽ പോവുകയില്ല. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ സാധിക്കുന്ന കാര്യമാണ് ഇവിടെ നോക്കാൻ പോകുന്നത്.

ചവിട്ടി ഇല്ലാത്ത വീടുകൾ ഇല്ല. എല്ലാ വീടുകളുടെ മുന്നിൽ ചവിട്ടി കാണാൻ സാധിക്കുന്നതാണ്. ചവിട്ടി ആയത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ചെളി കാണാപ്പെടുന്നതും ഇതിൽ തന്നെയാണ്. വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ വൃത്തിയാക്കാൻ സമയമെടുക്കുന്നത് ചവിട്ടിയിലെ ചെളി കളയാനാണ്. ചവിട്ടിയിലെ ചെളി ഇവിടെ പറയാൻ പോകുന്ന വിദ്യ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

അതിനായി ചെളി പറ്റിയ ചവിട്ടിയെടുക്കുക. അതിനായി ആദ്യം അത്യാവശ്യം വെളിപ്പമുള്ള ബക്കറ്റ് എടുത്ത് അതിലേക്ക് ആവശ്യത്തിലധികം ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. ചൂട് വെള്ളം ഒഴിച്ചു കഴിഞ്ഞാൽ അത്യാവശ്യം ബേക്കിങ് സോഡാ ഇട്ടു കൊടുക്കുക. വെള്ളത്തിൽ ഇത് ഇട്ട് നന്നായി ഇളക്കി കൊടുത്തതിന് ശേഷം ചെളിയായ ചവിട്ടി കുറച്ച് നേരം ഇതിൽ മുക്കിവെക്കുക.

ഇവ മുക്കിവെക്കുമ്പോൾ തന്നെ ചവിട്ടിയിലെ ചെളി പോകുന്നതായി നിങ്ങൾക്ക് സാധിക്കുന്നതാണ്. ശേഷം ചവിട്ടി വളരെ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്നതായിരിക്കും. ഇവിടെ ആകെ ചിലവ് വരുന്നത് ബക്കിങ് സോഡായ്ക്ക് മാത്രമാണ്. ബാക്കിയെല്ലാം വീട്ടിൽ തന്നെ ലഭിക്കുന്ന വസ്തുക്കൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഏത് വീട്ടമ്മമാർക്കും വളരെ സുഖകരമായി ഈ വിദ്യ ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയും.

Malayalam News Express