എപ്പോൾ വേണമെങ്കിലും പെട്ടെന്ന് ഉറങ്ങുവാൻ ഈ കാര്യങ്ങൾ ധാരാളം

രണ്ടു മിനിറ്റിൽ ഉറങ്ങാൻ ഈ അഞ്ചു കാര്യങ്ങൾ ചെയ്താൽ മതി എന്നാണ് വിദഗ്ധർ പറയുന്നത്.

നമ്മുടെ ജീവിതത്തിൽ ഉറക്കത്തിനു എത്രത്തോളം പ്രസക്തിയുണ്ട് എന്ന് എല്ലാവര്ക്കും അറിയാമായിരിക്കും, ഓരോ പ്രായക്കാർക്കും അവരുടെ പ്രായത്തിനനുസരിച്ച് ഉറക്കവും ലഭിക്കണം അതായത് കൊച്ചു കുഞ്ഞുങ്ങൾക്ക് 16 മണിക്കൂർ, ടീനേജ് പ്രായക്കാർക്ക് 9 മണിക്കൂർ, മുതിർന്നവർക്ക് 7 8 മണിക്കൂർ ഉറക്കം ലഭിക്കണം എന്നാണ് പറയാറുള്ളത്. പക്ഷെ ഒന്നാലോചിച്ചു നോക്കിയാൽ നമുക്ക് തന്നെ അറിയാം ഓരോരുത്തർക്കും ലഭിക്കുന്ന ഉറക്കത്തിൻറെ അളവ് വളരെ കുറവാണ് എന്നും അല്ലെങ്കിൽ തെറ്റായ സമയത്തായിരിക്കും നമ്മൾ ഉറങ്ങുന്നുണ്ടാവുക, ഇത് ചിലപ്പോൾ ഉറക്കം വരാഞ്ഞിട്ടായിരിക്കും അങ്ങനെ പ്രശ്നമുള്ളവർക്ക് പട്ടാളക്കാർക്ക് ഉറക്കം വരുവാൻ വേണ്ടി ഉപദേശിക്കുന്ന ഈ 5 കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കാം.

അതിൽ ഏറ്റവും ആദ്യത്തേത് ഒരിക്കലും നമ്മൾ കിടന്നുറങ്ങുമ്പോൾ മുഖംമറച്ച് കിടന്നുറങ്ങരുത് എപ്പോഴും മുഖത്ത് നല്ല കാറ്റും വായുവും എല്ലാ തട്ടി വേണം കിടന്നുറങ്ങുവാൻ.

പിന്നെ രണ്ടാമത്തേത് നമ്മൾ കിടക്കുമ്പോൾ കയ്യും കാലും എന്തിന് നെറ്റി വരെ വളരെ റിലാക്സ് ആക്കി ഇടണം, ഇത് പറയാൻ കാരണം എന്താണെന്നു വെച്ചാൽ പലരും കിടക്കുന്നു എന്നല്ലാതെ പൂർണമായി ശയ്യാവസ്ഥയിലാവുന്നില്ല, അവരുടെ കൈയിലും കാലിലും നെറ്റിയിൽ വരെ സ്ട്രെയിൻ ഉണ്ടായേക്കാം അതിനാൽ എപ്പോഴും ഇതെല്ലാം റിലാക്സ് ആയി എന്ന് ഉറപ്പാക്കണം.

പിന്നെ മൂന്നാമത്തേത് ഉറക്കം ലഭിക്കാത്ത ആളുകൾ ആണെങ്കിൽ ഒരിക്കലും കഫേയിൻ അടങ്ങിയിരിക്കുന്ന അതായത് കോഫി കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കുക, ഇനി ഒട്ടും ഒഴിവാക്കാൻ പറ്റില്ലെങ്കിൽ കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും കാപ്പി കുടിക്കുന്നത് നിർത്തുക, കാരണം കഫേയിൻ പോലെയുള്ള എന്ത് സാധനങ്ങളും കഴികച്ചാലും അത് നമ്മുടെ ഉറക്കം കുറയ്ക്കും.

പിന്നെ നാലാമത്തെ സ്റ്റെപ്പ് എന്താണെന്നുവെച്ചാൽ ഉറങ്ങാൻ വേണ്ടി എപ്പോഴും രാത്രിയിലെ ആകാശവും നക്ഷത്രവും എല്ലാം കണ്ടു കൊണ്ട് തന്നെ കിടക്കുക, പലപ്പോഴും പല ചിന്തകളിൽ ആഴ്ന്നു പോകുമ്പോഴാണ് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നത്, അതുകൊണ്ട് തന്നെ എപ്പോഴും രാത്രിയിലെ ആകാശവും നക്ഷത്രങ്ങളും മനസ്സിൽ കണ്ട് ഉറങ്ങുന്ന സമയം ആണെന്ന് മനസ്സിനെ ബോധിപ്പിച്ചു, ആ ഒരു ചിത്രം തന്നെ മയക്കത്തിൽ ആകുന്നതുവരെ മനസ്സിൽകണ്ടു കൊണ്ട് കിടക്കുക.

ഇനി ഏറ്റവും അവസാനത്തെ, നമ്മൾ കിടക്കുന്നതിന് ഒന്നു രണ്ടു മണിക്കൂർ മുൻപ് തന്നെ ഫോൺ, ലാപ്ടോപ്പ്, ടീവി അങ്ങനെയുള്ള ഉപയോഗങ്ങൾ നിർത്തുക. ഇതെല്ലാം പട്ടാളക്കാർക്ക് എപ്പോൾ വേണമെങ്കിലും പെട്ടെന്ന് ഉറങ്ങുവാൻ കൊടുക്കുന്ന ട്രെയിനിങ്ങിൽ ഉള്ള സ്റ്റെപ്പുകൾ ആണ്, ഇത് ഒറ്റത്തവണ ചെയ്തതുകൊണ്ട് പെട്ടെന്ന് ഉറങ്ങിയെന്നു വരില്ല കാരണം അഞ്ചോ ആറോ ആഴ്ചകൾ എടുത്തിട്ടാണ് അവർ ഈ ട്രെയിനിങ് പൂർത്തിയാകുന്നത്, ആയതിനാൽ കുറച്ചു നാളുകൾ അടുപ്പിച്ച് ഈ സ്റ്റെപ്പുകൾ ശ്രമിച്ചാൽ അത് വിജയകരമായി തീരുമെന്ന് കണ്ടെത്തിയ കാര്യമാണ്.

Malayalam News Express