നമ്മൾ കൃഷി ചെയ്യുമ്പോൾ കൃഷിക്ക് ഒപ്പം തന്നെ വളരുന്ന അനാവശ്യ ചെടികളാണ് കളകൾ. കളകൾ അമിതമായി വളരുന്നത് ചെടികളുടെ വളർച്ചയെ ബാധിക്കും. കളകൾ വളരുമ്പോൾ അത് നമ്മുടെ കൃഷിക്ക് നല്ല രീതിയിൽ ഗുണം കിട്ടില്ല.
നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ ഇത് എങ്ങനെയാണ് എളുപ്പത്തിൽ നശിപ്പിക്കുന്നത് എന്ന് നോക്കാം. കളകൾ വളരുന്നത് തടയാനായി നമ്മൾ ഉപയോഗിക്കാൻ പറ്റുന്ന ഒരു വസ്തുവാണ് പത്രം. ഒന്ന് നനച്ച ശേഷം പാളികളായിട്ട് കളകൾക്ക് മുകളിലേക്ക് ഇടുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിലവിലുള്ള കലകളെ അവൻ നശിപ്പിക്കുകയും, പുതിയവ വളരുന്നത് തടയുകയും ചെയ്യുന്നതാണ്. വീണ്ടും കളകൾ വരികയാണെങ്കിൽ കൂടുതൽ പത്രങ്ങൾ ഇതുപോലെ പാളികൾ ആയി ഇട്ടു കൊടുക്കാം.
കുറച്ചുനാൾ കഴിയുമ്പോൾ പത്രം ചീർണിച്ച് പോകുന്നതിനാൽ അത് മാലിന്യം ആവുകയുമില്ല. അതുപോലെതന്നെ വിനാഗിരി ഉപയോഗിച്ചും കളകളെ ഇല്ലാതാക്കാൻ വളരെ എളുപ്പമാണ്. ഹോർട്ടികൾച്ചറൽ വിനാഗിരി ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് കളകളിൽ സ്പ്രേ ചെയ്തുകൊടുക്കുക. കൃഷിയിലേക്ക് ആവാത്ത രീതിയിൽ പ്രത്യേകം ശ്രദ്ധിച്ച് വേണം സ്പ്രേ ചെയ്തു കൊടുക്കാൻ. ഇത് കളകളെ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്നു. ചെറിയ പൂന്തോട്ട പരിപാലനം ആണെങ്കിൽ കൈ കൊണ്ട് ഓരോ കളകളും പറിച്ച് കളയാവുന്നതാണ്.
