നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഗ്രാമ്പു ദിവസവും വെറും വയറ്റിൽ കഴിക്കുന്നത് നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും, ദന്താരോഗ്യത്തെ പരിപാലിക്കുകയും, ദഹനത്തെ സംബന്ധമായ പ്രശ്നങ്ങളെ അകറ്റുകയും ചെയ്യും.
ഗ്രാമ്പു ശരീരഭാരം കുറയ്ക്കാനും ദഹനപ്രക്രിയയും മെച്ചപ്പെടുത്താനും കരൾ സംബന്ധമായ അസുഖങ്ങൾക്കും ഏറെ നല്ലതാണ്. സന്ധിവാതം പോലെയുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ അലർജികളെയും, അണുബാധകളെയും പ്രതിരോധിക്കുന്നതിന് പുറമേ ശരീരത്തിലെ വിഷാംശങ്ങളെയും ഇത് നശിപ്പിക്കുന്നു.
ദിവസേന ഒരു ഗ്രാമ്പു കഴിക്കുകയാണെങ്കിൽ പല ആരോഗ്യ ഗുണങ്ങളും നമുക്ക് നേടാവുന്നതാണ്. ചുമ, പനി ,കഫക്കെട്ട് എന്നിവ കുറയ്ക്കുന്നതിന് ദിവസേന ഒരു ഗ്രാമ്പു കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ വൈറസുകൾ, ബാക്ടീരിയകൾ വിവിധയിനം ഫംഗസുകൾ ഇവയ്ക്കെതിരെ ഗ്രാമ്പൂ പ്രവർത്തിക്കുന്നുണ്ട്.
ഗ്യാസ്ട്രബിളിന്റെ പ്രശ്നമുള്ളവർ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ചാൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ്ട്രബിൾ പ്രോബ്ലം കുറയ്ക്കാനാകും. ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റി തടയാനും ഏറെ സഹായിക്കുന്നു. ദിവസവും ഗ്രാമ്പു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ മാറാൻ ഏറെ നല്ലതാണ്.
https://www.youtube.com/watch?v=z955JEIPGkg
