ഈ 4 ഇല മതി നാടൻ കോഴികൾ നിർത്താതെ മുട്ടയിടാൻ

നാടൻ കോഴികൾ കൂടുതൽ മുട്ടയിടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും? കോഴിമുട്ടയുടെ ഉൽപ്പാദനത്തിലൂടെ കൂടുതൽ ലാഭം കൊയ്യാൻ കാത്തിരിക്കുന്ന കർഷകരെ വലയ്ക്കുന്ന ഒന്നാണ് കോഴികളിലെ മുട്ടയുൽപ്പാദനം കുറയുക എന്നത്. വീടുകളിലും മറ്റും കോഴികളെ വളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കോഴികൾ മുട്ടയിടുന്നതിലുള്ള താമസം. എന്നാൽ ചില ഇലകൾ നൽകുന്നതിലൂടെ ഈ പ്രശ്നം നമുക്ക് പരിഹരിക്കാനായി സാധിക്കുന്നതാണ്. അത് ചെയ്യേണ്ട വിധം എങ്ങനെയെന്ന് പരിശോധിക്കാം.,

 

ആദ്യമായി ചെയ്യേണ്ടത് വാങ്ങുന്ന കോഴികൾക്ക് വിരശല്യമുണ്ടെങ്കിൽ വിരയ്ക്കുള്ള മരുന്ന് നൽകുക എന്നുള്ളതാണ്. പ്രായമായ കോഴികൾക്ക് ആറ് തുള്ളി അൽബമാർ നൽകണം. മൂന്നോ നാലോ മാസം പ്രായമായ കോഴികൾക്ക് രണ്ടാ മൂന്നോ തുള്ളി അൽബമാർ നൽകണം. വിരശല്യമുണ്ടെങ്കിൽ അത് കോഴികളുടെ മുട്ടയിടലിനെ ബാധിക്കും എന്നുള്ളതിനാൽ എല്ലാ മാസവും വിരയ്ക്കുളള മരുന്ന് നൽകാൻ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

 

സൂര്യപ്രകാശമേൽക്കുന്ന കോഴികൾ ധാരാളം മുട്ട ഉൽപാദിക്കുന്നു എന്നത് ഒരു വസ്തുതയാണ്. സൂര്യപകാശവും മുട്ടയുൽപാദനത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. പോഷകങ്ങൾ അടങ്ങിയ ഇലകൾ നൽകിയാലും കോഴികളിൽ മുട്ട ഉൽപാദനം വർധിപ്പിക്കാൻ കഴിയും. കോഴികൾക്ക് ഏറെ ഇഷ്ടമായതും മുട്ടയുൽപ്പാദനം കൂട്ടുന്നതിന് കോഴികൾ കഴിക്കേണ്ടതുമായ കുറച്ച് ഇലകൾ ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെടാം.

 

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും വളരുന്ന ചില ഇല വർഗ്ഗങ്ങൾ കോഴികൾക്ക് നൽകിയാൽ നല്ല രീതിയിൽ മുട്ടയുൽപ്പാദനം വർദ്ധിപ്പിക്കാം. പപ്പായയുടെ ഇലയാണ് അതിൽ ഏറ്റവും പ്രധാനം. നിരവധി ധാതുക്കളാൽ സമ്പന്നമാണ് പപ്പായയുടെ ഇല. ആക്ടിനോജൻ ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായയുടെ ഇല കൊടുത്താൽ കോഴികൾ നല്ല രീതിയിൽ മുട്ട ഇടുമെന്ന് മാത്രമല്ല, ഇവക്കുണ്ടാവുന്ന നിരവധി പ്രശ്‌നങ്ങൾ, അതായത് കോഴികൾക്കുണ്ടാവുന്ന തളർച്ച, കാലുകളുടെ വീക്കം, ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കാവുന്നതാണ്.

 

മുരിങ്ങയുടെ ഇലയും മുട്ടയുൽപ്പാദനം വർധിപ്പിക്കാൻ നല്ലതാണ്. പ്രോട്ടീൻ, ഇരുമ്പ്, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ളോവിനോയിഡുകൾ, ജീവകങ്ങളായ എ, സി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന മുരിങ്ങയില കോഴികൾക്ക് നൽകിയാൽ അതവയുടെ തൂവലുകളുടെ നിറത്തിനും വളർച്ചക്കും ഉത്തമമായിരിക്കും. ഇത്തരത്തിൽ ഗുണമുള്ള മറ്റൊരു ഇലയാണ് തോട്ടപ്പയറിന്റെ ഇല, അല്ലെങ്കിൽ പയറിന്റെ ഇല. ഇവ കോഴികളുടെ തീറ്റക്രമത്തിൽ ഉൾപ്പെടുത്തിയാൽ മുട്ടയുൽപ്പാദനം നല്ലരീതിയിൽ വർധിക്കും. പാഷൻ ഫ്രൂട്ടിന്റെ ഇലകൾ നൽകുന്നതും മുട്ടയുൽപ്പാദനത്തിന് നല്ലതാണ്.

 

 

തോട്ട പയർ ഇല, മുരുങ്ങിയില, കപ്പയില, പാഷൻ ഫ്രൂട്ടിന്റെ ഇല ഇവയൊക്കെ ചെറുതായി അരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളിലാണ് കോഴികൾക്ക് നൽകേണ്ടത്. കോഴിക്ക് നൽകുന്ന ഭക്ഷണത്തോടൊപ്പമോ തവിടിന്റെ ഒപ്പമോ ഇതെല്ലാം നൽകാവുന്നതാണ്. പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ മാത്രമല്ല, നല്ല രീതിയിൽ കോഴികൾക്ക് ജലവും നൽകണം. ഭക്ഷണം പോലെ അനിവാര്യമാണ് ജലവും. ഒരു ദിവസം ഏകദേശം 200 മി.ലി വെള്ളം ഓരോ കോഴിക്കും നൽകിയാൽ, അത് കോഴികളുടെ മുട്ടയുൽപ്പാദനമടക്കം സുഗമമാക്കാൻ സഹായിക്കുന്നതാണ്.

 

Malayalam News Express