നമ്മുടെ വീട്ടുമുറ്റത്ത് അലങ്കാര ചെടിയായി നട്ടുവളർത്താനുള്ള ഒന്നാണ് യൂഫോർബിയ മിലി ക്രിസ്തുവിൻറെ കിരീടം അല്ലെങ്കിൽ മുള്ളുകളുടെ കിരീടം എന്നറിയപ്പെടുന്ന ഒരു സസ്യമാണ് ഈ കുറ്റിച്ചെടി. തണുപ്പ് കാലത്ത് ഇതിന്റെ ഇലകൾ കൊഴിയുകയും വസന്തകാലത്ത് വീണ്ടും മുള വരികയും ചെയ്യും. മണ്ണിൽ അധികം ഈർപ്പം നിന്നാൽ ഇതിന്റെ വേരുകൾ അഴുകാനായി സാധ്യതയുണ്ട്. ഇത് വളർത്തുമ്പോൾ ഒരിക്കലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
നല്ലതുപോലെപ്രകാശം ലഭിക്കുന്ന സ്ഥലം വേണം യൂഫോർബിയ മിലി നടുമ്പോൾ തെരഞ്ഞെടുക്കാൻ. ഏകദേശം 2000 ത്തോളം ഇനങ്ങൾ ഈ ചെടിക്ക് ഉണ്ടെന്ന് അറിയപ്പെടുന്നു. ഈ ചെടികൾ വീട്ടിൽ വളർത്തിയാൽ ക്യാൻസർ പോലെയുള്ള മാരകരോഗം വരുമെന്ന് പലരും വിശ്വസിച്ചിരുന്നു . ഇതിനൊന്നും ഒരു ശാസ്ത്രീയമായി അടിത്തറ ഇല്ല. ഈ ചെടി വീട്ടിൽ വളർത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇതിൻറെ കറ നമ്മുടെ കണ്ണിലോ അതുപോലെ നമ്മുടെ ശരീരത്തിലോ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കുട്ടികളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ പ്രത്യേകമായും ഈ ചെടി വീട്ടിനുള്ളിൽ നിന്നും മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.
ഇതിൻറെ കറയോ, മുള്ളോ കണ്ണിൽ കൊള്ളുകയാണെങ്കിൽ കാഴ്ച ശക്തി തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ ചെടി വീട്ടിനുള്ളിൽ വളർത്തുന്നത് അത്ര നല്ലതല്ല . ഈ ചെടി നിറയെ മുള്ളുകളാൽ നിറഞ്ഞതും വിഷമുള്ളതും ആണ്. അതിനാൽ നെഗറ്റീവ് എനർജിയെ ക്ഷണിച്ചു വരുമെന്ന് വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
https://www.youtube.com/watch?v=nUaeRU46iJs
