നമ്മുടെ നാടുകളിൽ വളരെ അപൂർവ്വമായി കണ്ടുവരുന്ന ഒരു പഴമാണ് ഗാക്ഫ്രൂട്ട്. കേരളത്തിൽ വളരെ അപൂർവമായി മാത്രമാണ് കാണാറുള്ളത്. ഗാക്ഫ്രൂട്ട് പോഷ കഗുണങ്ങൾ ഒരുപാട് നിറഞ്ഞ ഒന്നാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയുണ്ട്. ക്യാരറ്റിന്റെ പോലെ തന്നെ പോഷക ഗുണങ്ങൾ ഏറെയുള്ള ഒരു പഴവർഗമാണിത്. ചർമ്മ സംബന്ധമായ അസുഖങ്ങൾക്കും, മുടികൊഴിച്ചിലിനും മാത്രമല്ല യുവത്വം നിലനിർത്താനും ഗാക്ഫ്രൂട്ട് ഏറെ നല്ലതാണ്.
മാത്രമല്ല നമ്മുടെ ഹൃദയ ആരോഗ്യത്തെ നിലനിർത്താനും,മാനസിക സമ്മർദ്ദങ്ങൾ അകറ്റാനും കഴിയുമെന്നും പഠനങ്ങൾ പറയുന്നു. അത്രയേറെ പ്രാധാന്യമുള്ള ഈ ഗാക്ഫ്രൂട്ട് നമുക്ക് എളുപ്പത്തിൽ വീട്ടിൽ നട്ട് വളർത്താൻ കഴിയുന്ന ഒന്നാണ്. ഗാക്ഫ്രൂട്ട്ന്റെ തൈകൾ വാങ്ങി നമുക്ക് വീട്ടിൽ തന്നെ ഇത് വളർത്തിയെടുക്കാൻ സാധിക്കും. ഇതിൻറെ വിത്ത് മുളപ്പിച്ചും ഈസിയായി കൃഷി ചെയ്യാവുന്ന ഒന്നാണ്. ഇതിനു വേണ്ടത്ര പരിചരണം കൊടുക്കുകയാണെങ്കിൽ ആറുമാസം കൊണ്ട് തന്നെ വിളവെടുക്കാൻ സാധിക്കുന്നതാണ്. നമ്മൾ സാധാ ചെടികൾ നടന്നത് പോലെ തന്നെ ഗാക് ഫ്രൂട്ടും നടാവുന്നതാണ്.
എല്ലാദിവസവും തുടർച്ചയായി വെള്ളമൊഴിച്ചു കൊടുക്കണം. ചെടിക്ക് വളരാൻ ആവശ്യമായ ജൈവവളങ്ങൾ ചേർത്തു കൊടുക്കാം. ഗാക് ഫ്രൂട്ടിൽ ആൺ ചെടിയും ,പെൺ ചെടിയും ഉണ്ടെന്നതാണ് ഇതിൻറെ ഒരു പ്രത്യേകത. ഇത് രണ്ടും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കായഫലം ലഭിക്കുകയുള്ളൂ. ഇതിന് സ്വയമേ ഉള്ള പരാഗണം നടത്തൽ കുറവാണ്. ഇതിൻറെ പരാഗണം നമുക്ക് നടത്തി കൊടുക്കുവാൻ കഴിയുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം ഗാക്ഫ്രൂട്ട് പെട്ടെന്ന് കായ്ക്കുന്നതാണ്.
