ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

നമ്മുടെ നാട്ടിൻപുറത്തൊക്കെ സാധാരണയായി എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു സസ്യമാണ് കച്ചോലം. ഇതിനെ കച്ചൂരി എന്ന പേരിലും അറിയപ്പെടുന്നു. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമായ ഒരു ഔഷധസസ്യമാണ് കച്ചോലം. ഇഞ്ചി വർഗ്ഗത്തിൽ പെടുന്നതും നിലത്ത് പറ്റി വളരുന്നതുമായ ഒരു സസ്യമാണിത്.

ധാരാളം കിഴങ്ങുകൾ ഈ ചെടി മണ്ണിനടിയിൽ ഉത്പാദിപ്പിക്കും. വളക്കൂറുള്ള മണ്ണിൽ കച്ചോലം നന്നായിട്ട് വളരും. ചർമ്മ രോഗങ്ങൾ ചുമ, ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമൗഷധമാണ് കച്ചോലം. ഇതിൻറെ ഇലയും ,കിഴങ്ങും ഔഷധത്തിനായി ഉപയോഗിച്ച് വരുന്നു. ദശമൂലാരിഷ്ടം, അഗസ്ത്യരസായനം, കഷായങ്ങൾ തുടങ്ങിയവയിലെ പ്രധാനപ്പെട്ട ചേരുവയാണ് കച്ചോലം.

ഈ ചെടിക്ക് മറ്റു പല ചെടികളുമായി സാദൃശ്യമുള്ളതിനാൽ പലരും കച്ചോലം എന്ന് തെറ്റിദ്ധരിച്ച് മറ്റു ചെടികൾ ഉപയോഗിക്കാറുണ്ട്. ഇതിൻറെ ഇലയ്ക്കും ,കിഴങ്ങിനും നല്ല രൂക്ഷമായ ഗന്ധമാണ് ഉള്ളത്. വംശനാശ ഭീഷണി നേരിടുന്ന ഒരു സസ്യം കൂടിയാണ് ഇത്. കുട്ടികള്‍ ഉള്ള വീട്ടില്‍ വളരെ അത്യാവശ്യം നട്ട് വളര്‍ത്തേണ്ട ഔഷധ സസ്യമാണ് കച്ചോലം. ഇത് വിരനശീകരണത്തിനും ഉപയോഗിക്കാറുണ്ട്. വ്യാവസായിക പ്രാധാന്യത്തിനു പുറമേ കച്ചോലത്തിനു നിത്യ ജീവിതത്തിലും വളരെ പ്രാധാന്യമുണ്ട്.

Malayalam News Express