നമ്മളിൽ പലരും പൂന്തോട്ടങ്ങൾ പല വ്യത്യസ്ത നിറങ്ങളിലും,രൂപത്തിലുമുള്ള ചെടികൾ വച്ചു പിടിക്കാൻ ആഗ്രഹിക്കുന്നവരാണ്. നമ്മൾ നഴ്സറികളിൽ പോയി പലതരത്തിലുള്ള ചെടികൾ വാങ്ങിക്കൊണ്ടു വരാറുണ്ടെങ്കിലും അവ വിചാരിച്ച രീതിയിൽ വളർന്നുവരികയും പൂവിടുകയും ചെയ്യാറില്ല. എന്നാൽ പൂന്തോട്ടം ഏറെ മനോഹരമാക്കാൻ വളരെ എളുപ്പത്തിൽ തന്നെ എളുപ്പം വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗങ്ങൾ അറിഞ്ഞിരിക്കാം.
പ്രധാനമായും ഇല ചെടികളാണ് ഈ രീതിയിൽ വളർത്തിയെടുക്കാൻ കഴിയുന്നത് .വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വ്യത്യസ്ത രീതിയിൽ ആകൃതികളിൽ ഇവ വളർത്തിയെടുക്കാനായി സാധിക്കും. ഇതിനുവേണ്ടി നമുക്ക് ഉപയോഗിച്ച് കഴിഞ്ഞ വലിയ പെയിന്റിംഗ് ഡപ്പാ എടുക്കാവുന്നതാണ്. കൂടുതൽ ഭംഗി ലഭിക്കാനായി അവ കഴുകി വൃത്തിയാക്കി പുറത്തു പെയിൻറ് ചെയ്തു കൊടുക്കാം. മണ്ണ് നിറച്ച ശേഷം അതിൻറെ പുറത്ത് വ്യത്യസ്തമായി നിറങ്ങളിലും രൂപങ്ങളിലുമുള്ള കല്ല് യിട്ട് കൊടുക്കാവുന്നതാണ്.
ഇതിനുശേഷം ഒരു പിവിസി പൈപ്പ് എടുത്ത് കല്ലിൻറെ അടിയിലേക്ക് വരുന്ന രീതിയിൽ സിമൻറ് ഇട്ട് ഉറപ്പിക്കണം. അതിനുശേഷം പച്ചനിറത്തിൽ കടകളിൽ നിന്നും മറ്റും കിട്ടുന്ന നെറ്റ് പോലെയുള്ള ചാക്ക് വാങ്ങി താഴെ ഭാഗം കെട്ടിക്കൊടുത്ത് മുഗൾഭാഗം തുറന്നു അതിലൂടെ ചെടി വളരാൻ ആവശ്യമായ മണ്ണിട്ട് കൊടുക്കാം. നെറ്റിന്റെ ഭാഗം നന്നായി ഉറച്ചുനിൽക്കാനായി നേരത്തെ തയ്യാറാക്കി വെച്ച പിവിസി പൈപ്പിന്റെ പൈപ്പിലേക്ക് കൃത്യമായ അകലത്തിൽ കെട്ടി കൊടുക്കണം.
അതിനുശേഷം നെറ്റിൽ ചെടി നടാനായി ആവശ്യമായ ചെറിയ ഓട്ടകൾ ഇട്ടുകൊടുക്കാം.ഇനി നമ്മൾ വളർത്താൻ ഉദ്ദേശിക്കുന്ന ചെടി ചെറിയ തണ്ടുകളായി മുറിച്ച് നേരത്തെ ഇട്ടുവച്ച ഓട്ടയിലൂടെ മണ്ണിലേക്ക് നട്ടുപിടിപ്പിക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു ചെടി ഒരു മാസം കൊണ്ട് തന്നെ വളർന്നു കിട്ടുന്നതാണ്. അതുപോലെതന്നെ ചെടിക്ക് വളരാനാവശ്യമായ സൂര്യപ്രകാശം വെള്ളം വളങ്ങൾ ഇവയൊക്കെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതുപോലെ ചെടികൾ വളർത്തിയെടുക്കാനായി കഴിയും.
