നമ്മുടെ നാട്ടിൻപുറത്തൊക്കെ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരിക്ക്. എരിക്കിന്റെ പൂവ് മുതൽ വേര് വരെ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, രുചി ഇല്ലായ്മ എന്നീ രോഗങ്ങൾക്ക് ഒക്കെ എനിക്ക് നല്ലൊരു ഔഷധമാണ്. എരിക്കിൽ നാം അറിയാത്ത ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. നിറയെ ഭംഗിയുള്ള പൂക്കൾ ഉണ്ടാകുന്ന എരിക്കിനെ ഒരു പൂച്ചെടിയായി നാം സാധാരണ പരിഗണിക്കാറില്ല.
ഇതിൻറെ ഇലകൾ തടിച്ചതും, മിനുസമുള്ള രോമങ്ങളോട് കൂടിയതുമാണ്. എരിക്ക് രണ്ടു തരത്തിലാണ് ഉള്ളത്. ഇളം നീല നിറത്തിൽ കാണുന്നതും, വെള്ളം പൂക്കൾ ഉള്ളവയും. എരിക്കിന്റെ ഇലയിലും തണ്ടിലും ഒക്കെ വെളുത്ത കറ കാണപ്പെടാറുണ്ട്. ഈ കറ നല്ലൊരു ജൈവ കീടനാശിനിയാണ്. വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ഇതിൻറെ കറ നേർപ്പിച്ച് തളിച്ചു കൊടുത്താൽ മതിയാകും. ആയുർവേദത്തിൽ എരിക്കിന് വളരെ പ്രാധാന്യമാണ് ഉള്ളത്. ആയുർവേദത്തിൽ ഇലയും പേരും കായും എരിക്കിന്റെ തൊലിയും ഒക്കെ ഔഷധമായി ഉപയോഗിച്ച് വരുന്നു. ഇതിൻറെ വേര് വിഷം ശമിപ്പിക്കാനും ഉപയോഗിക്കുന്നു. കാലിലെ ആണി രോഗവും അരിമ്പാറയും ഒക്കെ മാറാൻ എരിക്കിന്റെ കറ തുടർച്ചയായി തേച്ചു കൊടുത്താൽ മതി.
പഴുതാര തേള് തുടങ്ങിയ ജീവികൾ കടിച്ചാൽ ജീവികളുടെ കടിയേറ്റാൽ ആ ഭാഗത്ത് എരിങ്കായും കുരുമുളകും ചേർത്ത് അരച്ച് തേച്ചാൽ മതി. എരിക്കിൻ കറ തേച്ചാൽ പുഴു പല്ല് മാറുന്നതാണ്. പല്ലുവേദനയുണ്ടെങ്കിൽ എരിക്ക് കറക്റ്റ് പഞ്ഞിയിൽ മുക്കി കടിച്ചുപിടിച്ചാൽ മതിയാകും. അതുപോലെതന്നെ മുട്ടുവേദനയ്ക്കും ചെവി വേദനയ്ക്കും കുട്ടികൾക്കുണ്ടാകുന്ന ചൊറിച്ചിലിനും വിരശല്യത്തിനും ആയുർവേദത്തിൽ എരിക്കിന്റെ ഉപയോഗം വളരെ വലുതാണ്.
