മിക്സി എത്ര വർഷം ഉപയോഗിച്ചാലും കേടാവാതെ പുതിയത് പോലെ ഇരിക്കും; അഴുക്കു പിടിച്ച മിക്സി പുതുപുത്തനായി കിട്ടാൻ ഈയൊരു മാജിക് പേസ്റ്റ് മാത്രം മതി

അടുക്കളയിൽ എപ്പോഴും നമുക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഉപകരണമാണ് മിക്സി. എല്ലാദിവസവും നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണം ആയതുകൊണ്ട് തന്നെ മിക്സിയും ,ജാറും വളരെ എളുപ്പത്തിൽ അഴുക്കുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മിക്സി എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ആയി കഴിയും.

മിക്സിയുടെ ജാർ വെക്കുന്ന ഭാഗം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ ഒരു ലിക്വിഡ് തയ്യാറാക്കി എടുക്കാൻ ആയി ഒരു പാത്രത്തിലേക്ക് അല്പം പേസ്റ്റും,അരമുറി നാരങ്ങാനീരും, കുറച്ച് വിംലിക്വിഡ്‌ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിനെ ഒരു കോട്ടൻ തുണിയിൽ മുക്കിയ ശേഷം മിക്സിയുടെ നടുഭാഗത്തായി ഇട്ടു കൊടുക്കാം. ഒരു രണ്ട് മിനിറ്റിനു ശേഷം തുണി പുറത്തെടുക്കുമ്പോൾ തന്നെ ആ മിക്സിയുടെ ഭാഗത്തുള്ള എല്ലാ അഴുക്കുകളും മാറികിട്ടും.

മിക്സിയുടെ സൈഡ് വശങ്ങളിലുള്ള അഴുക്ക് കളയാനായി ഒരു ബഡ്സ് ഉപയോഗിച്ച് ഇതേ ലിക്വിഡ് തന്നെ നമുക്ക് തേച്ചു കൊടുക്കാം. ഇനി ഒരു തുണിയെടുത്ത് നന്നായി തുടച്ചെടുത്തു കഴിഞ്ഞാൽ കറകൾ എല്ലാം വളരെ എളുപ്പത്തിൽ തന്നെ പോകുന്നതാണ്. അതുപോലെതന്നെ മിക്സിയുടെ ജാറുകൾ വളരെ എളുപ്പത്തിൽ വൃത്തിയായി കിട്ടാനായി ജാറിലേക്ക് അല്പം മുട്ടത്തോട് നല്ലതുപോലെ കറക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ജാറിന്റെ അകം വൃത്തിയാകു കയും ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കൂടുകയും ചെയ്യും. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Malayalam News Express