വീടുകളിലെ ഫ്രിഡ്ജിൽ ഉണ്ടാവുന്ന ഓവർ കൂളിംഗ് പ്രശ്നം നമുക്ക് സ്വയം പരിഹരിക്കാം

വീടുകളിൽ സ്വന്തമായി ഫ്രിഡ്ജുകൾ ഇല്ലാത്ത മലയാളികൾ ഇപ്പോൾ വളരെ ചുരുക്കമാണ്. ഭക്ഷണസാധനങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രിഡ്ജിന് പല രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനമായി ഉണ്ടാവുന്ന ഒരു പ്രശ്നത്തിന് പരിഹാരം പറഞ്ഞു തരികയാണ് മെക്ക് 96 എന്ന യൂട്യൂബ് ചാനൽ.

 

ഫ്രിഡ്ജിന്റെ ഫ്രീസറിൽ അമിതമായി ഐസ് കട്ടകൾ പിടിച്ചിരിക്കുന്നതായി ചിലപ്പോൾ കാണാൻ സാധിക്കും. ഫ്രീസറിൽ ഇരിക്കുന്ന ഒരു ഭക്ഷണസാധനം എടുക്കുമ്പോഴോ ഫ്രീസറിലെക്ക് എന്തെങ്കിലും സാധനം വെക്കുമ്പോളൊ ഐസ് ഉള്ള കാരണം വലിയ ബുദ്ധിമുട്ട് നമ്മൾക്ക് നേരിടേണ്ടിവരും. ഫ്രീസറിൽ നിന്ന് ഭക്ഷണപദാർത്ഥങ്ങൾ എടുക്കുമ്പോൾ ഐസ് ഉള്ളതിനാൽ പറ്റിപ്പിടിച്ചിരിക്കും. ഇവ പുറത്തെടുക്കുന്നതിനായി നമ്മൾ കത്തിയോ മറ്റോ ഉപയോഗിച്ച് കുത്തി എത്തി എടുക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.

 

ഇങ്ങനെ കത്തി കൊണ്ടോ മറ്റോ കുത്തി എടുക്കാൻ ശ്രമിക്കുന്നത് ഫ്രീസറിൽ തുള വീഴാൻ സാധ്യതയുണ്ട്. ഫ്രീസർ എന്നെന്നേക്കുമായി കേടായി പോകാൻ ഇങ്ങനെ ചെയ്താൽ കാരണമാകും. ഈയൊരു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. ഫ്രീസർ അമിതമായി തണുക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഐസ് കാണപ്പെടുന്നത്. അമിതമായി തണുക്കുന്നതിന്റെ കാരണം എന്തെന്നാൽ ഫ്രിഡ്ജിന്റെ തെർമോസ്റ്റാറ്റ് എന്ന ഭാഗത്തിനു വരുന്ന കംപ്ലൈൻറ് ആണ്.

 

തെർമോസ്റ്റാറ്റ് എന്ന ഭാഗത്തിന്റെ ഉപയോഗം എന്തെന്നാൽ ഫ്രിഡ്ജിന്റെ ഫ്രീസർനുള്ളിലെ തണുപ്പ് നിയന്ത്രിക്കുക എന്നുള്ളതാണ്. തെർമോസ്റ്റാറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ ഫ്രീസറിന്റെ ഉള്ളിലെ തണുപ്പ് സെൻസ് ചെയ്യുകയും, തണുപ്പ് കൂടുമ്പോൾ കംപ്രസർ ഓഫ് ആക്കുകയും ചെയ്യും. തെർമോസ്റ്റാറ്റ്കൾക്ക് പ്രശ്നം ഉണ്ടാകുമ്പോൾ ഇവ സെൻസ് ചെയ്യാതിരിക്കുകയും അമിതമായി ഫ്രീസറിന്റെ ഉള്ളിൽ തണുപ്പ് ചൊല്ലുകയും ചെയ്യും. ഇതേതുടർന്നാണ് ഐസ് കട്ട പിടിക്കുന്നു.

 

ഇവ എങ്ങനെ മാറ്റാം എന്ന് നോക്കാം. ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് കാണുന്ന ബോൾട്ടുകൾ 10 എം എം ടി ബോക്സ് സ്പാനർ ഉപയോഗിച്ച് അഴിച്ചെടുക്കുക. പുറകിലുള്ള ബോൾട്ട്കളും ഈ സ്പാനർ ഉപയോഗിച്ച് അഴിച്ച് എടുക്കേണ്ടതാണ്. ശേഷം ഫ്രിഡ്ജിന്റെമുൻവശത്ത് മുകൾഭാഗത്തുള്ള തെർമോസ്റ്റാറ്റ് നോബ് ഊരി മാറ്റുക. ശേഷം എളുപ്പത്തിൽ ഈ മുകൾഭാഗം നമുക്ക് ഊരി മാറ്റാൻ സാധിക്കും. മുകൾഭാഗത്ത് തന്നെ തെർമോസ്റ്റാറ്റ് ഇരിക്കുന്നതായി നമ്മൾക്ക് കാണാം.

 

ഫ്രിഡ്ജ്കളുടെ സ്പെയർ പാർട്സ് വിൽക്കുന്ന കടകളിലെല്ലാം തെർമോസ്റ്റാറ്റ് നമ്മൾക്ക് കുറഞ്ഞവിലയിൽ കിട്ടും. ഇവ മേടിച്ചു കൊണ്ടുവന്നു മേൽപ്പറഞ്ഞ രീതിയിൽ ഇരിക്കുന്ന തെർമോസ്റ്റാറ്റ് മാറ്റി സ്ഥാപിക്കുക. മാറ്റി സ്ഥാപിക്കുമ്പോൾ ഇതിന്റെ സെൻസർ പൈപ്പുകൾ വളരെ ശ്രദ്ധയോടുകൂടി വേണം കൈകാര്യം ചെയ്യാൻ. തെർമോസ്റ്റാറ്റ് മാറ്റി പുതിയത് ഘടിപ്പിച്ചാൽ അമിതമായ കൂളിംഗ് ഒഴിവാകുകയും ഐസ് കട്ട പിടിക്കുന്ന പ്രശ്നം മാറുകയും ചെയ്യും.

Malayalam News Express